കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ആറുവിക്കറ്റ് വിജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ആറുവിക്കറ്റ് വിജയം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ആറുവിക്കറ്റ് വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 18.5 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി.

41 പന്തില്‍ 2 ബൗണ്ടറിയും 1 സിക്സറുമടക്കം 42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ മികച്ച പ്രകടനമാണ് രാജസ്ഥാന് കരുത്തായത്. യശസ്വി ജയ്‌സ്വാള്‍ 22, ശിവം ദുബെ 22 ഡേവിഡ് മില്ലര്‍ 24 എന്നിവരും രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായത് രാഹുല്‍ ത്രിപാടിക്ക് മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങാനായത്. ഓപ്പണിങ് ഇറങ്ങിയ നിതീഷ് റാണ 25 പന്തില്‍ 22 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ 11 റണ്‍സും നേടി പിന്നാലെയെത്തിയ രാഹുല്‍ ത്രിപാടിയാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കൊല്‍ക്കത്തയെ രക്ഷിച്ചത്. ത്രിപാടി 36 റണ്‍സ് നേടി. പിന്നാലെയെത്തിയ സുനില്‍ നരെയ്ന്‍ കാര്യമായി ഒന്നും ചെയ്യാതെ ആറു റണ്‍സുമായി മടങ്ങി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ വിക്കറ്റ് നിര്‍ഭാഗ്യം മൂലമായിരുന്നു. രാഹുല്‍ ത്രിപാടിയടിച്ച പന്തില്‍ റണ്ണിനായി ഓടുന്നതിനിടയില്‍ പന്ത് മോര്‍ഗന്റെ തന്റെ ബാറ്റില്‍ തട്ടി ഫീല്‍ഡറുടെ കൈയില്‍ കിട്ടി. അതോടെ ക്രീസിന് പുറത്തുണ്ടായിരുന്ന മോര്‍ഗന്‍ റണ്ണൗട്ടാക്കി.

മോര്‍ഗന്‍ ഗോള്‍ഡന്‍ ഡക്കെന്ന നാണക്കേടുമായി കളം വിട്ടു. അവസാന ഓവറില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ റസ്സലിനെ അവസാന ഓവര്‍ വരെ രാജസ്ഥാന്‍ ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. എഴു ബോളില്‍ ഒൻപത് റണ്‍സുമായി റസല്‍ മടങ്ങി. ക്രീസില്‍ നിലയുറപ്പിച്ചു കളിച്ച ദിനേശ് കാര്‍ത്തിക്കിന്റെ സ്‌കോറിങ് വേഗം വളരെ കുറവായിരുന്നു. 24 ബോള്‍ കളിച്ച ദിനേശ് കാര്‍ത്തിക്കിന് 25 റണ്‍സ് മാത്രമാണ് നേടാനായത്.

കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം നടത്തിയ പാറ്റ് കമ്മിന്‍സും നിരാശപ്പെടുത്തിയതോടെ കൊല്‍ക്കത്ത ചെറിയ സ്‌കോറിലൊതുങ്ങി. 10 റണ്‍സ് മാത്രമാണ് കമ്മിന്‍സിന് നേടാനായത്. അവസാന ബോളില്‍ ശിവം മാവിയുടെ വിക്കറ്റും ക്രിസ് മോറിസ് പിഴുതു. രാജസ്ഥാന് വേണ്ടി ക്രിസ് മോറിസിനെ കൂടാതെ ഉനദ്കട്ട്, ചേതന്‍ സക്കറിയ, മുസ്തിഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.