കോവിഡ്: കേരളത്തില്‍ അടുത്തയാഴ്ച്ച പ്രതിദിന രോഗികള്‍ 39,000 ആവുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

കോവിഡ്: കേരളത്തില്‍ അടുത്തയാഴ്ച്ച പ്രതിദിന രോഗികള്‍ 39,000 ആവുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രതിദിന കോവിഡ് രോഗികള്‍ 39,000 ആയി വര്‍ധിക്കുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം അതീവ രൂക്ഷമായ ഉത്തര്‍പ്രദേശ് ഒരാഴ്ചയ്ക്കുള്ളില്‍ ലക്ഷത്തിലേറെ പ്രതിദിന രോഗികളുമായി മഹാരാഷ്ട്രയെ പിന്നിലാക്കി രാജ്യത്ത് ഒന്നാമതെത്തും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നീതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് അമ്പരപ്പിക്കുന്ന വിവരം. കേരളത്തില്‍ ഏപ്രില്‍ 30ന് രോഗികളുടെ എണ്ണം 39,000 ആയി വര്‍ധിക്കുമെന്നുമെന്നാണു റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ ഒരാഴ്ചത്തെ കണക്കിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്ചത്തെ രോഗികളുടെ വര്‍ദ്ധന കേന്ദ്രം കണക്കാക്കിയത്. രോഗികള്‍ കൂടിയാല്‍ പ്രാദേശിക ലോക് ഡൗണിനും നിര്‍ദേശമുണ്ട്. പത്ത് സംസ്ഥാനങ്ങളിലാണ് രോഗം ഏറ്റവും രൂക്ഷം. രോഗികള്‍ വര്‍ദ്ധിച്ചാല്‍ ചികിത്സാ സൗകര്യങ്ങള്‍ മതിയാവില്ലെന്നും മരണം വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. കേരളം ഏഴാമതാണെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ല എറണാകുളമാണ്.

കോവിഡ് ചെയിന്‍ പൊട്ടിച്ചില്ലെങ്കില്‍ വരുന്ന ആഴ്ച ഈ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാവും. 30-ന് മഹാരാഷ്ട്ര-99605, ഡല്‍ഹി-67134, ഛത്തീസ്ഗഡ്-61474, രാജസ്ഥാന്‍-55096 എന്നിങ്ങനെ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണു റിപ്പോര്‍ട്ടിലുള്ളത്.

ഡല്‍ഹിയിലും യു.പിയിലും ഓക്‌സിജന്‍ സൗകര്യമുള്ള 16,000 ഐസൊലേഷന്‍ കിടക്കകളുടെയും 2500 ഐ.സി യൂണിറ്റുകളുടെയും കുറവുണ്ടാകും. മരണം കൂടും. ചികിത്സാ സൗകര്യങ്ങള്‍ ഉടന്‍ വര്‍ധിപ്പിക്കാനും സന്നദ്ധ സംഘടനകളെക്കൊണ്ട് കൂടുതല്‍ ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ ഉണ്ടാക്കാനും കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.