കേരളത്തിന് അഭിമാനമായി കത്തോലിക്ക സഭയുടെ സംഭാവന; ചങ്ങനാശ്ശേരിയില്‍ ഒരു ഓക്‌സിജന്‍ പ്ലാന്റ്

കേരളത്തിന് അഭിമാനമായി കത്തോലിക്ക സഭയുടെ സംഭാവന; ചങ്ങനാശ്ശേരിയില്‍ ഒരു ഓക്‌സിജന്‍ പ്ലാന്റ്

കോട്ടയം: ഒരു രാജ്യത്തെ പകുതിയോളം ജനങ്ങള്‍ ജീവവായുവിനായി നിലവിളിക്കുന്നു. നമ്മുടെ രാജ്യത്തെ വലിയ ആശുപത്രികള്‍ പോലും ഓക്സിജനുവേണ്ടി നെട്ടോട്ടം ഓടുന്നു. പ്രാണവായു കിട്ടാതെ മരിച്ചവര്‍ എത്രയോ പേര്‍? ഓക്‌സിജന്‍ ക്ഷാമം മൂലം അടച്ച എത്രയോ ആശസുപത്രികള്‍? കേരളത്തിന് അഭിമാനമായി കോട്ടയം ജില്ലയില്‍ കത്തോലിക്ക സഭയുടെ കീഴില്‍ ഒരു ആശുപത്രിയുണ്ട്. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി.

ഈ ആശുപത്രിക്ക് സ്വന്തമായി ഓക്‌സിജന്‍ ഉല്പാദിപ്പിക്കുന്ന ജനറേറ്റര്‍ ഉണ്ട് എന്നത് അധികം ആര്‍ക്കും അറിയാന്‍ വഴിയില്ല. കാരണം ആശുപത്രിയില്‍ പോയി ചികിത്സ നേടുന്നതല്ലാതെ അവിടുത്ത സൗകര്യങ്ങളെപ്പറ്റി വിശദമായി ആരും അന്വോഷിക്കാറില്ല. ഒരു മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ ഉല്പാദിപ്പിക്കാന്‍ അതിനു കഴിയും എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ പ്രളയ സമയത്ത് ഓക്‌സിജന് വലിയ രീതിയില്‍ ക്ഷാമം നേരിട്ടിരുന്നു. അത്തരം പ്രതിസന്ധി ഇനിയും ഉണ്ടാവരുതെന്ന ഉറച്ച തീരുമാനത്തില്‍ നിന്നാണ് ഇത്തരം ഒരു പ്ലാന്റ് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ സ്ഥാപിച്ചത്. പ്ലാന്റ് നിര്‍മ്മാണത്തിന് ധാരാളം ചിലവ് വന്നെങ്കിലും എന്ത് ത്യാഗം സഹിച്ചും പ്ലാന്റ് സ്ഥാപിക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് ആശുപത്രി ഒരു നാടിന്റെ തന്നെ ഹൃദയതാളമായി മാറിയിരിക്കുകയാണ്. ഓക്സിജന്‍ കിട്ടാതെ ഇനി ഒരുജീവനും പൊലിയരുത്.

പിഎസ്എ (പ്രഷര്‍ സ്വിംഗ് അഡോര്‍പ്ഷന്‍) സാങ്കേതികവിദ്യ ഉപയോഗിച്ച് ഓക്‌സിജന്‍ ജനറേറ്ററുകള്‍ ശുദ്ധമായ ഓക്‌സിജന്‍ പ്രവാഹം സൃഷ്ടിക്കുന്നു. ഈ ഓക്‌സിജന്‍ ജനറേറ്ററുകള്‍ ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ വാതകം വ്യത്യസ്ത വിശകലനങ്ങളിലും വ്യവസായങ്ങളിലും ഉപയോഗിക്കുന്നു. ടോക്ക്, ഇലക്ട്രോകെമിക്കല്‍ അനാലിസിസ്, മെഡിക്കല്‍ ഇന്‍ഡസ്ട്രി, ഓക്‌സിജന്‍ ആവശ്യമായ മറ്റെല്ലാ ലബോറട്ടറി ആപ്ലിക്കേഷനുകള്‍ എന്നിങ്ങനെ.
ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിന് പകരം ഗ്യാസ് ജനറേറ്റര്‍ ഉപയോഗിക്കുന്നത് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. സിലിണ്ടറുകള്‍ മാറ്റിസ്ഥാപിക്കുന്നതിനാല്‍ പ്രവര്‍ത്തനരഹിതമായവയ്ക്ക് പകരം മറ്റൊന്ന് സ്ഥാപിക്കാം. കൂടാതെ ഗ്യാസ് മാലിന്യങ്ങള്‍ ഇല്ല. ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ഗ്യാസ് സംഭരണം ഇല്ലാതാക്കുക വഴി അപകടസാധ്യതകള്‍ കുറയുന്നു. വാതകത്തിന്റെ ശുദ്ധത സ്ഥിരമാണ് ടാങ്ക് മലിനീകരണ സാധ്യതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.