ഛത്തീസ്ഗഡില്‍ നിന്ന് ഓക്‌സിജന്‍ എത്തിച്ച് പ്രിയങ്ക; ഓക്‌സിജന്‍ വിഷയത്തില്‍ ഉത്തരംമുട്ടി യോഗി !

ഛത്തീസ്ഗഡില്‍ നിന്ന് ഓക്‌സിജന്‍ എത്തിച്ച് പ്രിയങ്ക; ഓക്‌സിജന്‍ വിഷയത്തില്‍ ഉത്തരംമുട്ടി യോഗി !

ലഖ്‌നൗ: യുപിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും സ്ഥിതി ഏറെകുറെ സമാനവുമാണ്. നിരവധി പേര്‍ ഓക്‌സജിന്‍ കിട്ടാതെ ദുരിതം അനുഭവിക്കുന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. അതേസമയം പ്രിയങ്ക ഇടപെട്ട് ഛത്തീസ്ഗഡിൽ നിന്ന് ഓക്സിജൻ ഉത്തർപ്രദേശിൽ എത്തിച്ചു. ലഖ്നൗവിലെ ആശുപത്രിയിലേക്കാണ് ഓക്സിജൻ എത്തിച്ചത്. പ്രിയങ്കാ ഗാന്ധി ഫോണിലൂടെ ആവശ്യപ്പെട്ടതോടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ നിർദ്ദേശ പ്രകാരം 16 ടൺ ഓക്സിജനാണ് എത്തിച്ചത്.

പ്രിയങ്ക ഗാന്ധിയില്‍ നിന്നും വിവരം ലഭിച്ച ഉടന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനുള്ള ടാങ്കര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. എല്ലാവരും ആരോഗ്യവാന്മാരാകട്ടെ എന്നായിരുന്നു ഭൂപേഷിന്റെ മറുപടി. ലഖ്നൗവിലെ ആശുപത്രിയിലേക്ക് 16 ടണ്‍ ഓക്‌സിജന്‍ വഹിക്കുന്ന ടാങ്കര്‍ നല്‍കാനാണ് സൗകര്യമൊരുക്കിയത്. ആശുപത്രിയിലെ ഓക്‌സിജന്‍ പ്രതിസന്ധി നേരിടാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ടെലിഫോണിലൂടെ നല്‍കിയ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു നടപടി.

എന്നാല്‍ അത്തരത്തിലൊരു ഓക്‌സിജന്‍ അപര്യാപ്തതയും സംസ്ഥാനത്ത് ഇല്ലെന്നും ചിലര്‍ ബോധപൂര്‍വ്വം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യോഗിക്കും യോഗിയുടെ നിലപാടുകള്‍ക്കുമെതിരെ ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഓക്‌സിജന്‍ ക്ഷാമമില്ലെന്നും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ് യഥാര്‍ത്ഥ പ്രശ്നമെന്നുമായിരുന്നു യോഗി പ്രതികരണം. ഇത്തരക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും യോഗി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വികാരരഹിതമായ ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരം ഒരു പ്രസ്താവന നടത്താനാവൂ എന്ന് പ്രിയങ്ക തുറന്നടിച്ചു.


'ഓക്സിജന്‍ കുറവാണ് നിങ്ങള്‍ രോഗിയെ കൊണ്ടു പോകൂ', എന്ന വാര്‍ത്ത ടാഗ് ചെയ്ത് കൊണ്ടാണ് പ്രിയങ്കയുടെ വിമര്‍ശനം. ഇത്തരത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട രോഗികളുടെ സ്ഥാനത്ത് നിങ്ങളെ തന്നെയൊന്ന് സങ്കല്‍പ്പിച്ച് നോക്കൂവെന്ന് ട്വിറ്ററില്‍ പ്രിയങ്ക കുറിച്ചു. സംസ്ഥാനത്ത് ആകെ ഓക്‌സജിന്‍ ദൗര്‍ലഭ്യമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.