ഹത്റാസ്: ഹത്റാസ് ക്രൂരത യുപി പൊലീസ് കൈകാര്യം ചെയ്ത രീതിയിൽ അലഹബാദ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഈ കേസിൽ പോലീസിനെയും ജില്ലാ ഭരണകൂടത്തെയും കുറ്റപ്പെടുത്തി പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ കോടതിയിൽ മൊഴി നൽകിയിരുന്നു. പെൺകുട്ടിയെ അർദ്ധരാത്രി സംസ്കരിച്ചത് തങ്ങളുടെ അനുമതിയില്ലാതെ ആണെന്നും ഇതിന് ജില്ലാ മജിസ്ട്രേറ്റ് സമ്മർദ്ദം ചെലുത്തിയിരുന്നു എന്നും, കേസന്വേഷണത്തിൽ പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്നും കുടുംബാംഗങ്ങൾ ഇന്ന് കോടതിയിൽ മൊഴി നൽകി. തങ്ങളുടെ മകൾ വിവരിക്കാനാവാത്ത ക്രൂരത നേരിട്ടു എന്നും അതിനോട് പോലീസും ജില്ലാ ഭരണകൂടവും നിസ്സംഗത പാലിച്ചു എന്നും, പെൺകുട്ടി ആക്രമിക്കപ്പെട്ട ഉടനെ പോലീസ് അന്വേഷണം നടത്തിയില്ല എന്നു മാത്രമല്ല എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ താല്പര്യം കാണിച്ചിരുന്നില്ല എന്നും അതിനാൽ ഈ കേസ് അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ല എന്നും അവർ കോടതിയിൽ മൊഴി ഇന്നു നൽകി. എല്ലാത്തിനും അവസാനം ഒരു നോക്ക് കാണാൻ പോലും അനുവദിച്ചില്ല എന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ ഒരുമാസം അനുഭവിച്ചത് എല്ലാം ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ലെ അടച്ചിട്ട കോടതിമുറിയിൽ വിശദീകരിച്ചു.
കേസിലെ വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതായി കുടുംബാംഗങ്ങളുടെ അഭിഭാഷക അറിയിച്ചു. ആഭ്യന്തര സെക്രട്ടറി ഡിജിപി എഡിജിപി മജിസ്ട്രേറ്റ് ജില്ലാ പോലീസ് മേധാവി എന്നിവരും നേരിട്ട് വിശദീകരണം നടത്തിയതിനിടയിലാണ് പോലീസ് നടപടികൾ ശരിയല്ല എന്ന കോടതി നിരീക്ഷണം നടത്തിയത്. കേസ് അടുത്തമാസം വീണ്ടും കേൾക്കുകയും അതിനുശേഷം ഉത്തരവിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.