ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് വയസ് മുതലുള്ളവർക്കുള്ള വാക്സിനേഷന്റെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് നാല് മുതൽ കോവിൻ പോർട്ടലിലോ അല്ലെങ്കിൽ ആരോഗ്യസേതു ആപ്പ് മുഖേനയോ രജിസ്റ്റർ ചെയ്യണം. മേയ് ഒന്ന് മുതലാണ് വാക്സിൻ നൽകി തുടങ്ങുന്നത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് അടുത്ത മാസം ഒന്നുമുതലാണ് വാക്സീന് ലഭിക്കുക. ഇതിനിടയിൽ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്നും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും.
കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. അതേസമയം, ഓക്സിജൻ, വാക്സിൻ, മരുന്നുകൾ മുതലായവയുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിൽ നിലനിൽക്കുന്ന കേസുകൾ ഏറ്റെടുക്കില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ചു. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കോവിഡ് മഹാമാരി പോലൊരു പ്രതിസന്ധി ഘട്ടത്തില്‍ മൂകസാക്ഷിയായിരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഇന്നലെ പറഞ്ഞിരുന്നു. വാക്സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഡ്രഗ്സ് കണ്ട്രോള് ആക്ട് പ്രകാരം കേന്ദ്രസര്‍ക്കാരിന് ഇടപെടാം. വാക്സിന്റെ വിലനിര്‍ണയം സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. പ്രതിസന്ധിയിലല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു.
വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ രാജ്യത്തുടനീളം ഓക്സിജന്‍, വാക്സിനുകള്‍, മരുന്നുകള്‍ എന്നിവ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ സുപ്രിം കോടതി കഴിഞ്ഞ ആഴ്ച തീരുമാനിക്കുകയും കേന്ദ്രത്തിന് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.
കോവിഡ് -19നുള്ള റഷ്യന്‍ വാക്സിന് സ്പുട്നിക് അടുത്തമാസം മുതല്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സിഇഒ ദീപക് സപ്ര പറഞ്ഞിരുന്നു.സ്പുട്നിക് വാക്സിന് ഈ മാസം ആദ്യം തന്നെ ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.