ക്രൈസ്തവ കൂട്ടക്കൊലകൾ പെരുകുന്നു : നൈജീരിയൻ പ്രസിഡന്റ് രാജി വയ്ക്കണം - ആഗ്ലിക്കൻ സഭ

ക്രൈസ്തവ കൂട്ടക്കൊലകൾ പെരുകുന്നു : നൈജീരിയൻ പ്രസിഡന്റ് രാജി വയ്ക്കണം - ആഗ്ലിക്കൻ സഭ

അബൂജ : വർദ്ധിച്ചു വരുന്ന  ക്രൈസ്തവ  കൂട്ടക്കൊലകളുടെ  പശ്ചാത്തലത്തിൽ  നൈജീരിയയിലെ എനുഗു ആംഗ്ലിക്കൻ അതിരൂപത ബിഷപ്പ് ഇമ്മാനുവൽ ചുക്വുമ,  പ്രസിഡന്റ് മുഹമ്മദ്  ബുഹാരി അധികാരത്തിൽ നിന്നും മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടു.

തന്റെ 31-ാമത് എപ്പിസ്‌കോപ്പൽ ഓർഡിനേഷൻ വാർഷികാഘോഷത്തിനോട് അനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ചുക്വുമ നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്ക് സുരക്ഷ ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ ബുഹാരി സർക്കാർ മാറിനിൽക്കണമെന്ന് നിർദ്ദേശിച്ചു. നൈജീരിയക്കാർക്ക് ബുഹാരിയുടെ ഭരണത്തിൽ പൂർണ്ണ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും രാജ്യത്തെ അട്ടിമറി സാഹചര്യത്തിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കാൻ പടിയിറങ്ങുന്നത് പരിഗണിക്കണമെന്നും ബിഷപ്പ്  പറഞ്ഞു.
ബുഹാരിയുടെ കീഴിലുള്ള ഫെഡറൽ ഗവൺമെന്റ് രാജ്യത്തെ പരാജയപ്പെടുത്തി, ഞങ്ങൾക്ക് അവയിൽ കൂടുതൽ വിശ്വാസമില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിൻറെ സമ്പത് വ്യവസ്ഥയിലും രാഷ്ട്രീയ വ്യവസ്ഥയിലും ജനങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ വിപ്ലവത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആർച്ച് ബിഷപ്പ് വിശേഷിപ്പിച്ചു. തുടർച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും ഇപ്പോൾ വാർത്തയല്ലാതാകുകയാണ് നൈജീരിയയിൽ. അദാമവയിലെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) ചെയർമാനായ . ലോവൻ ആൻഡിമിയെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. ഇസ്ലാമിക തീവ്രവാദ സംഘങ്ങൾ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങൾക്ക് ബുഹാരി സർക്കാരിന്റെ മൗനാനുവാദം ഉണ്ടെന്നാണ് ക്രിസ്ത്യൻ സംഘടനകൾ ആരോപിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.