രാജപുരം: ജനിതക വൈകല്യങ്ങള്‍ കൊണ്ട് ഇരുതലകളും, കാലുകളും ഉള്ള പശുക്കുട്ടികള്‍ ജനിക്കാറുണ്ട്. എന്നാല്‍ പൂടംകല്ലിലെ ക്ഷീര കര്‍ഷകനായ ടി.യു.മാത്യു ഉമ്മന്‍കുന്നേലിന്റെ വീട്ടിലെ പശുവിന് വാല്‍ ഇല്ലാതെയാണ് പിറന്നു വീണത്. കുത്തി വയ്പിലൂടെ ഗര്‍ഭം ധരിച്ച പശു കഴിഞ്ഞ ദിവസമാണ് വാല്‍ ഇല്ലാത്ത കുട്ടിയെ പ്രസവിച്ചത്. പശുക്കുട്ടിയെ കാണാന്‍ കൗതുകത്തോടെയാണു നാട്ടുകാര്‍ എത്തുന്നത്.
വാലിന്റെ സ്ഥാനത്ത് വാലിന്റെ അടയാളം പോലുമില്ല എന്നതാണ് അത്ഭുതം. വാല്‍ ഇല്ലാതെ ജനിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു ജില്ലാ വെറ്ററിനറി സെന്ററിലെ സീനിയര്‍ സര്‍ജന്‍ ഡോ.എ.മുരളീധരന്‍ പറഞ്ഞു. പശുവിന് വാല്‍ പ്രധാന അവയവമാണ്. ചോര കുടിക്കാന്‍ എത്തുന്ന ഈച്ചയില്‍ നിന്നു രക്ഷ നേടുന്നത് വാല്‍ ഉപയോഗിച്ചാണ്. ഈച്ചകള്‍ കടിച്ച് ശരീരത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഓടുമ്പോള്‍ ശരീരം ബാലന്‍സ് ചെയ്യുന്നത് വാല്‍ ഉപയോഗിച്ചായതിനാല്‍ ഓടാന്‍ സാധിക്കാതെ വരും. വാല്‍ ഇല്ലാത്തതിനാല്‍ പശുക്കുട്ടിക്കു നല്ല പരിചരണം അത്യാവശ്യമാണെന്നും ഡോക്ടര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.