അബുദാബി: താമസ പ്രവേശന വിസ കാലാവധി കഴിഞ്ഞവർക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കും. അടിയന്തര ഘട്ടങ്ങളില്‍ വാക്സിന്‍ ലഭിക്കാന്‍ ഔദ്യോഗിക രേഖകള്‍ ഉപയോഗിച്ച് രജിസ്ട്രർ ചെയ്താല്‍ മതിയെന്നാണ് ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുളളത്.

കാലാവധി കഴിഞ്ഞതായാലും കൈവശമുളള ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് രജിസ്ട്രർ ചെയ്താലും വാക്സിന്‍ ലഭിക്കുമെന്നാണ് അറിയിപ്പ്.
അതേസമയം തന്നെ എമിറേറ്റില്‍ വരുന്ന 15 മുതല്‍ നടപ്പിലാവുന്ന ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ സന്ദർശക വിസക്കാർക്കും ബാധകമാണ്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനം.