ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ. നേരത്തെ ജൂലൈ ആറു വരെയായിരുന്നു ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് എയർ ഇന്ത്യ നിർത്തി വെച്ചിരുന്നത്. ആ തീരുമാനമാണ് വീണ്ടും നീട്ടിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരാൻ കാത്തിരിക്കുന്നവർക്ക് എയർ ഇന്ത്യയുടെ ഈ തീരുമാനം തിരിച്ചടിയായി. യുഎഇയിലേക്കുള്ള വിമാന സർവീസ് ആരംഭിക്കുന്നതിലുള്ള അവ്യക്തത മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കുന്നു.