എസ്. എം. വൈ. എം. ഓൾ അയർലണ്ട് ഫുട്ബോൾ ടൂർണമെൻ്റ്: കോർക്ക് കിരീടം നിലനിർത്തി

എസ്. എം. വൈ. എം. ഓൾ അയർലണ്ട് ഫുട്ബോൾ ടൂർണമെൻ്റ്: കോർക്ക് കിരീടം നിലനിർത്തി

അയർലണ്ട്: രണ്ടാമത് ഓൾ അയർലണ്ട് എസ്.എം.വൈ.എം ഫുട്ബോൾ ടൂർണമെൻ്റിൽ നിലവിലെ ചാമ്പ്യന്മാരായ കോർക്ക് കിരീടം നിലനിർത്തി. ഒന്നിനെതിരെ നാലുഗോളുകൾക്ക് കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ഡബ്ലിൻ എ.ടീമിനെയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ വിതരണം ചെയ്തു.

ശനിയാഴ്ച കോർക്കിലെ മാലോ ജി.എ.എ. സ്പോർട്ട്സ് കോംപ്ലെക്സിൽ നടന്ന മത്സരങ്ങൾ ലിമറിക്ക് സീറോ മലബാർ കമ്യൂണിറ്റി വികാരി ഫാ. റോബിൻ തോമസ് ഉത്ഘാടനം ചെയ്തു. കോർക്ക് സീറോ മലബാർ റീജിയണൽ കോർഡിനേറ്റർ ഫാ. ജിൽസൺ കോക്കണ്ടത്തിൽ മത്സരം കിക്കോഫ് ചെയ്തു. മത്സരത്തിനു മുൻപായി ടീമംഗങ്ങൾക്ക് എസ്.എം.വൈ.എം അയർലണ്ട് പ്രസിഡൻ്റ് സെറീന ജോയ്സ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും യുവജനങ്ങൾ മാറ്റുരച്ച മത്സരങ്ങൾ കാണാൻ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ എത്തിയിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.