'ചതിയുടെ പത്മവ്യൂഹ'ത്തില്‍ സ്വകാര്യ ചിത്രങ്ങളും; സ്വപ്നയുടെ ആത്മകഥ പുറത്തിറങ്ങി

 'ചതിയുടെ പത്മവ്യൂഹ'ത്തില്‍ സ്വകാര്യ ചിത്രങ്ങളും; സ്വപ്നയുടെ ആത്മകഥ പുറത്തിറങ്ങി

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങി. സ്വപ്നയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്.

സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെയാണ് ആത്മകഥ പുറത്തിറക്കിയിരിക്കുന്നത്.

ശിവശങ്കറുമായുള്ള വിവാഹം, ഡിന്നര്‍, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രങ്ങള്‍ എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍ കറന്റ് ബുക്‌സാണ് പുസ്തകം പുറത്തിറക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.