തിരുവനന്തപുരം: പൊലീസിനെതിരായ പ്രതിഷേധത്തില്‍ കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ഇന്ന്. കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്ല്ക്കരിക്കുന്നുവെന്ന് ആരോപിച്ചാണ് കെ.എസ്.യു മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.