കൊച്ചി: മാവേലിക്കര കോടതിയിലെ 30 അഭിഭാഷകര്‍ക്കെതിരേ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി വരാന്തയില്‍ അഭിഭാഷകര്‍ മുദ്രാവാക്യം വിളിച്ചെന്ന മുന്‍സിഫിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസെടുത്തത്. അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകര്‍ക്കെതിരേയുമാണ് കേസ്.
കോടതി നടപടിക്കെതിരെ ഇന്നലെ അഭിഭാഷകര്‍ പ്രതിഷേധദിനം ആചരിച്ചു. അഭിഭാഷകരുടെ ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള ബാര്‍ കൗണ്‍സില്‍ ആഹ്വാന പ്രകാരം കഴിഞ്ഞ ഫെബ്രുവരി 17 ന് മാവേലിക്കര കോടതി വളപ്പില്‍ നടന്ന പ്രതിഷേധമാണ് കേസിനിടയാക്കിയത്.
അഭിഭാഷകര്‍ കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി മുന്‍സിഫ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്ത് നോട്ടീസ് അയച്ചത്.