ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; ആം ആദ്മി പാര്‍ട്ടി കേരള ഘടകം പിരിച്ച് വിട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; ആം ആദ്മി പാര്‍ട്ടി കേരള ഘടകം പിരിച്ച് വിട്ടു

കൊച്ചി: ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകം പിരിച്ച് വിട്ട് ദേശീയ നേതൃത്വം. വരുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് നടപടി.

പുതിയ നേതൃത്വത്തെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. സംഘടനയെ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ആം ആദ്മി പാര്‍ട്ടിയുടെ പുതിയ നീക്കം.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ട്. സംഘടനയുടെ ഓര്‍ഗനൈസേഷ്ണല്‍ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഒഡീഷ, കേരള തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. വളരെ ഗൗരവത്തോടെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അടിത്തട്ട് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുമാണ് ആലോചന.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.