ആലിപ്പഴ വർഷത്തോടെ യുഎഇയില്‍ ശക്തമായ മഴ പെയ്തു

ആലിപ്പഴ വർഷത്തോടെ യുഎഇയില്‍ ശക്തമായ മഴ പെയ്തു

യു എ ഇ യുടെ വിവിധയിടങ്ങളില്‍,ആലിപ്പഴ വ‍ർഷത്തോടെ  മഴ പെയ്തു. റാസല്‍ ഖൈമയിലെ കദ്ര, അല്‍ മനാ ഇ,ഷൗഖ എന്നിവിടങ്ങളിലാണ്, ശക്തമായ മഴയും ആലിപ്പഴ വർഷവുമുണ്ടായതെന്ന്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലരും, സമൂഹമാധ്യങ്ങളില്‍ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.  ഇന്നും, അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ മേഖലകളില്‍,  മഴ ലഭിച്ചേക്കും. 41 ഡിഗ്രി സെല്‍ഷ്യസിനും,45 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും താപനിലയെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.