ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ 31 വ്യാഴാഴ്ച ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍വച്ച് നടത്തപ്പെടും. നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ഇന്ന് വൈകുന്നേരം നാലിന് അദേഹത്തിന്റെ മാതൃ ഇടവക കൂടിയായ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ കാനോനിക സ്വീകരണം നല്‍കും.
നിയുക്ത മെത്രാപ്പോലീത്തായെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ ആനവാതില്‍ക്കല്‍ കാനോനിക സ്വീകരണ ശുശ്രൂഷ നടത്തി പള്ളിയിലേക്ക് ആനയിക്കും. തുടര്‍ന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് മാര്‍ തോമസ് തറയില്‍ പിതാവിനെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് ആശംസകള്‍ അര്‍പ്പിക്കും. മാര്‍ തോമസ് തറയില്‍ മറുപടി പ്രസംഗം നടത്തിശ്ലൈഹിക ആശീര്‍വാദം നല്‍കും. കത്തിഡ്രല്‍ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം നിയുക്ത മെത്രാപ്പോലീത്ത കബറിടപ്പള്ളി സന്ദര്‍ശിച്ച്സ്വര്‍ഗപ്രാപ്തരായ പിതാക്കന്‍മാരുടെ കബറിടത്തിങ്കല്‍ പുഷ്പാര്‍ച്ചന നടത്തും.
പരിപാടികള്‍ക്ക്മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, റവ. ഡോ. ഐസക് ആഞ്ചേരി, റവ.ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഇടവക കൈക്കാരന്മാര്‍, കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍, പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ അറിയിച്ചു.