ആലപ്പുഴ എല്‍.ഡി.എഫിനൊപ്പം; യു.ഡി.എഫിന് പ്രതീക്ഷയായി ഹരിപ്പാടും അരൂരും

ആലപ്പുഴ എല്‍.ഡി.എഫിനൊപ്പം; യു.ഡി.എഫിന് പ്രതീക്ഷയായി ഹരിപ്പാടും അരൂരും

ആലപ്പുഴ: ആലപ്പുഴയില്‍ എല്‍.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. ഹരിപ്പാട്, അരൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്ലാം എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുകയാണ്.

അരൂരില്‍ ദലീമ ജോജോ ആദ്യം മുന്നിട്ടുനിന്നെങ്കിലും പിന്നീട് യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ മുന്നിലെത്തി. ആലപ്പുഴയില്‍ എല്‍.ഡി.എഫിന്റെ പി പി ചിത്തരഞ്ജന്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്കു മുന്നിലാണ്. കായംകുളത്ത് യു. പ്രതിഭ, ചേര്‍ത്തലയില്‍ പി. പ്രസാദ്, അമ്പലപ്പുഴയില്‍ എച്ച്. സലാം, കുട്ടനാട് തോമസ് കെ തോമസ്, ചെങ്ങന്നുരില്‍ സജി ചെറിയാന്‍ എന്നീ എല്‍.എഫ്.എഫ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു.

ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യുഡിഎഫിന്റെ ഉറച്ച പ്രതീക്ഷ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.