ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,65,148 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയംവ്യക്തമാക്കുന്നു. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 26 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഇന്നലെ മാത്രം 3780പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 34 ലക്ഷത്തിലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ മൊത്തം കോവിഡ് കണക്കുകള്‍ 2,06,65,148 ആയി. 1,69,51,731 പേര്‍ രോഗമുക്തരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 2,26,188 ആണ്. 34,87,229 ആക്ടീവ് കേസുകളാണുള്ളത്. 16,04,94,188 പേര്‍ ഇതുവരെ രാജ്യത്ത് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 19,953 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18,788 പേര്‍ രോഗമുക്തി നേടി. 338 പേര്‍ മരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 12,32,948 ആയി. 11,24,771 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 17,752 ആയി. 90,419 പേരാണ് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ മഹാരാഷ്ട്ര- 51,880. 65,934 പേരാണ് രോഗ മുക്തി നേടിയത്. 891 പേര്‍ മരിച്ചു. നിലവില്‍ 6,41,910 ആക്ടീവ് കേസുകള്‍. ആകെ മരണം 71,742. ആകെ രോഗികള്‍ 48,22,902. ഇതുവരെയായി രോഗ മുക്തരായവരുടെ എണ്ണം 41,07,092.
കര്‍ണാടക- 44,631, കേരളം- 37,190, ഉത്തര്‍പ്രദേശ്-25,770, തമിഴ്നാട്-21,228. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.