കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയില്‍ ചാടിയ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു

കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയില്‍ ചാടിയ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു

ബാര്‍മര്‍: കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ശവസംസ്‌കാരത്തിനിടെ ചിതയിലേക്ക് ചാടിയ മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രാജസ്ഥാനിലാണ് സംഭവം.

ദാമോദര്‍ ദാസ് ശര്‍ദ എന്ന 73 വയസുകാരന്‍ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലുള്ള ഒരാശുപത്രിയിലാണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ശര്‍ദയെ സംസ്‌കരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളായ 34-കാരിയായ ചന്ദ്ര ശര്‍ദ ചിതയിലേക്ക് എടുത്ത് ചാടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകള്‍ ഉടന്‍ ചന്ദ്രയെ ചിതയില്‍ നിന്ന് മാറ്റിയെങ്കിലും 70 ശതമാനം പൊള്ളലേറ്റിരുന്നു.

യുവതിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് ജോധ്പുര്‍ ആശുപത്രിയിലേക്ക് മാറ്റി. ദാമോദര്‍ ദാസ് ശര്‍ദയ്ക്ക് മൂന്ന് പെണ്‍മക്കള്‍ മാത്രമാണ് ഉള്ളത്. അദ്ദേഹത്തിന്റെ ഭാര്യ കുറച്ചുനാള്‍ മുമ്പ് മരിച്ചതായും പോലീസ് വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.