ഫൈസര്‍ വാക്‌സിന്‍ പ്രായമായവരില്‍ 95 ശതമാനം ഫലപ്രദമെന്ന് പഠനം

ഫൈസര്‍ വാക്‌സിന്‍ പ്രായമായവരില്‍ 95 ശതമാനം ഫലപ്രദമെന്ന് പഠനം

വാഷിങ്ടൺ: കൊറോണ വൈറസിനെതിരേയുള്ള ഫൈസർ വാക്സിൻ പ്രായമായവരിൽ 95 ശതമാനത്തിലധികം ഫലപ്രദമെന്ന് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. രോഗലക്ഷണമുള്ളതും ലക്ഷണവുമില്ലാത്ത കോവിഡ് അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഫൈസർ വാക്സിൻ എല്ലാ പ്രായക്കാർക്കും ഫലപ്രദമാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.

ഫൈസർ അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ച ശേഷം, ഇസ്രായേൽ ആരോഗ്യ മന്ത്രാലയം 16 വയസ് മുതലുള്ള 65 ലക്ഷം പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു. തുടർന്ന് കോവിഡിനെതിരായ രണ്ട് ഡോസ് വാക്സിന്റെ ഫലപ്രാപ്തി ശാസ്ത്രജ്ഞന്മാർ വിലയിരുത്തി.

കോവിഡ് മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനും രോഗികളുടെ ആശുപത്രി പ്രവേശനം ഒഴിവാക്കാനും ഫൈസർ വാക്സിന്റെ രണ്ട് ഡോസുകൾ ഫലപ്രദമാണ്. പൗരന്മാർക്ക് ഫൈസർ വാക്സിൻ വ്യാപകമായി നൽകിയ ഇസ്രായേലിലെ ജനങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർ ഈ വിലയിരുത്തലിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.