ആലത്തൂര്‍: തമിഴ്‌നാടിന്റെ നയിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്റെ ഓഫീസ് ചുമതലയില്‍ നിയമിച്ച നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഒരാള്‍ മലയാളി. പാലക്കാട്ടുകാരി അനുജോര്‍ജാണ് സുപ്രധാന ചുമതലയില്‍ നിയമിതയായത്.
ആലത്തൂര്‍ കാവശ്ശേരി പാടൂര്‍ മെച്ചോട് മുണ്ടമറ്റത്തില്‍ ജോര്‍ജ് മാത്യുവിന്റെയും വത്സയുടെയും മകളാണ് ഈ ഉന്നതപദവിയിലെത്തിയ അനു ജോര്‍ജ്. തഞ്ചാവൂര്‍ അരിയല്ലൂര്‍ ജില്ലാ കളക്ടറായിരിക്കെ മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരം നേടിയ അനു 2003 തമിഴ്നാട് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. അനുവിന്റെ പിതാവ് ജോര്‍ജ് മാത്യുവിന്റെ പ്രതികരണം ഇങ്ങനെ. ''എല്ലാം ദൈവാനുഗ്രഹം. ജനങ്ങള്‍ക്ക് നന്മമാത്രം ചെയ്യാന്‍ അവള്‍ക്ക് കഴിയട്ടെ'' -
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.