തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയും ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗ ബാധിതരാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ഡോക്‌ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ.
ജോലി ഭാരം കുറയ്ക്കണമെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരുടെ ഉറ്റബന്ധുക്കള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണമെന്നും കെ ജി എം ഒ എ കത്തില്‍ പറയുന്നു.
വിരമിച്ച ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പഞ്ചായത്ത്, ബ്ലോക്ക് തലത്തില്‍ ടെലിമെഡിസിന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പി ജി പഠനത്തിന് പോയ ഡോക്‌ടര്‍മാരില്‍ കോഴ്‌സ് കഴിഞ്ഞവരെ തിരികെ എത്തിക്കണം. ഡൊമിസിലറി, സിഎഫ്‌എല്‍ടിസി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ നേരിട്ടുള്ള ചികിത്സ ഒഴിവാക്കി ഓണ്‍ലൈന്‍ ആക്കണം. രോഗികളെ കൊണ്ടുപോകന്‍ ആംബുലന്‍സുകള്‍ക്കൊപ്പം ടാക്സികളും സജ്ജമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗത്തില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വാക്‌സിന്‍ എടുത്തിട്ടും കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയാണുള്ളത്. ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ ഇരട്ടി ജോലിയാണ് ഇവര്‍ ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.