ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു; തലസ്ഥാനത്ത് പെട്രോള്‍ വില 94 കടന്നു

ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു; തലസ്ഥാനത്ത് പെട്രോള്‍ വില 94 കടന്നു

കൊച്ചി; രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 94 കടന്നു. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.03 രൂപയാണ് നല്‍കേണ്ടത്. ഡീസലിന് 88. 83 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 92.15 രൂപയും ഡീസലിന് 88.08 രൂപയുമാണ്.

രണ്ടര ആഴ്ച തുടര്‍ച്ചയായി ഒരേ വിലയില്‍ തുടര്‍ന്നതിനുശേഷം മേയ് നാല് മുതലാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടായത്.
ഈ മാസത്തില്‍ ഏഴു തവണയാണ് ഇന്ധന വില വര്‍ധിച്ചത്. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില നൂറു കടന്നു. മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് നൂറു കടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.