കോവിഡ് വ്യാപനം: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി ഒക്ടോബര്‍ 10

കോവിഡ് വ്യാപനം: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി ഒക്ടോബര്‍ 10

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ യുപിഎസ് സി നീട്ടിവെച്ചു. ജൂണ്‍ 27നായിരുന്നു പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷവും ഒക്ടോബറിലാണ് പരീക്ഷ നടന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 31ന് നടക്കേണ്ട പരീക്ഷയാണ് ഒക്ടോബറിലേക്ക് നീട്ടിവെച്ചത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിനം മൂന്നരലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ ഉണ്ടാവുന്നത്. വരും ദിവസങ്ങളിലും വ്യാപനം തുടരുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടിവെച്ചത്. ഒക്ടോബര്‍ പത്തിന് പരീക്ഷ നടത്തുമെന്ന് യുപിഎസ്‌സിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.