മുല്ലപ്പള്ളിയുടെ പേരില്‍ ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി

മുല്ലപ്പള്ളിയുടെ പേരില്‍ ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്. മുല്ലപ്പള്ളിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ ഐ.ഡി നിര്‍മിച്ച് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. എ.ഡി.ജി.പി വിജയ് സാഖറെയുടെ പേരിലും കഴിഞ്ഞ ദിവസം സമാന തട്ടിപ്പ് നടന്നിരുന്നു.

വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ വ്യാപകമായി ധന സഹായഭ്യര്‍ഥന നടത്തി പണം പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തട്ടിപ്പുകാരെ എത്രയുംവേഗം പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.