മീററ്റ്:  കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇരട്ട സഹോദരങ്ങള്‍ തലേന്നും പിറ്റേന്നുമായി  മരിച്ചു. മീററ്റ് സ്വദേശികളായ ജോഫ്രഡ് വര്‍ഗീസ് ഗ്രിഗറിയുടെയും റാല്‍ഫ്രഡ് ജോര്‍ജ് ഗ്രിഗറിയുടെയും ജീവനാണ് കോവിഡ് കവര്‍ന്നത്.
 കോവിഡിനോടു പൊരുതി 24 വയസുകാരായ  ഇരുവരും കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദദാരികളണ്.  ഹൈദരാബാദിലെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മീററ്റിലെ കന്റോണ്‍മെന്റ് മേഖലയിലാണ് കുടുംബം താമസിച്ചിരുന്നത്.
ഒരേ ദിവസം ഒരുമിച്ചാണ് ഇരുവര്‍ക്കും കോവിഡ് പിടിപെട്ടത്. 1997 ഏപ്രില്‍ 23ന് ജനിച്ച ഇവര്‍ക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് കോവിഡ് ബാധിച്ചത്. ആദ്യം സ്വന്തം വീട്ടില്‍ത്തന്നെ കഴിഞ്ഞ് ചികിത്സ തുടര്‍ന്നെങ്കിലും ഓക്‌സിജന്‍ അളവ് 90ല്‍ താഴെ ആയപ്പോള്‍ വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍ മേയ് 13ന് വൈകിട്ടും 14ന് പുലര്‍ച്ചെയുമായി മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടുപേരെയും കുടുംബത്തിനു നഷ്ടമായി.
ചെറുപ്പം മുതലേ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മറ്റേയാള്‍ക്കും അതു സംഭവിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് കോവിഡ് ഭേദമായി വീട്ടിലെത്താനായില്ലെങ്കില്‍ മറ്റേയാള്‍ക്കും എത്താനാകില്ലെന്ന് അറിയാമായിരുന്നതായി പിതാവ് ഗ്രിഗറി റെയ്‌മൊണ്ട് റാഫേല്‍ പറഞ്ഞു.
 ജോഫ്രെഡ് മരിച്ചെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ റാല്‍ഫ്രഡ് തന്നെയായി വീട്ടിലേക്കു തിരിച്ചെത്തില്ലെന്ന് താന്‍ ഭാര്യയോടു പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരും പോയി.  കരഞ്ഞു തളര്‍ന്ന പിതാവ് പറഞ്ഞു.
മെയ് ഒന്നിനാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ആദ്യ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കുശേഷം നടത്തിയ രണ്ടാം ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായി. കോവിഡ് വാര്‍ഡില്‍നിന്ന് ഇരുവരെയും സാധാരണ ഐസിയുവിലേക്കു മാറ്റാനും ഡോക്ടര്‍മാര്‍ തയാറായിരുന്നു. 
എന്നാല്‍ രണ്ടു ദിവസത്തേക്ക് അവരുടെ ആരോഗ്യനില പരിശോധിച്ചശേഷം മാറ്റിയാല്‍ മതിയെന്ന് പിതാവ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മെയ് 13ന് വൈകുന്നേരം ആദ്യ മരണ വാര്‍ത്തയെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാമത്തേതും. 
റാല്‍ഫ്രഡ് അവസാനം ആശുപത്രിക്കിടക്കയില്‍നിന്ന് അമ്മയെ വിളിച്ചിരുന്നു. തന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ജോഫ്രഡിന്റെ ആരോഗ്യനില എങ്ങനെയുണ്ടെന്നുമാണ് അന്വേഷിച്ചത്. അപ്പോഴേക്കും ജോഫ്രഡ് ഈ ലോകത്തുനിന്നു പോയിരുന്നു. എന്നാല്‍ റാല്‍ഫ്രഡിനെ ഇക്കാര്യം അറിയിച്ചില്ല. ഡല്‍ഹിയിലെ മറ്റൊരു ആശുപത്രിയിലേക്കു സഹോദരനെ മാറ്റിയെന്നുമാത്രമാണ് പറഞ്ഞത്. എന്നാല്‍  അമ്മ കള്ളം പറയുകയാണ് എന്നായിരുന്നു റാല്‍ഫ്രഡിന്റെ  മറുപടി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.