തിരുവനന്തപുരം: കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമാണെങ്കിലും മരണ നിരക്ക് കൂടുന്നത് ആശങ്ക ഉളവാക്കുന്നു. ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആയി താഴ്‌ന്നെങ്കിലും മരണം 112 ആയി ഉയര്‍ന്നു. ഇതോടെ ആകെ മരണം 6724 ആയി. 32,762 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്.റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍, ആര്‍.ടി. എല്‍.എ.എം.പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 12.1 ശതമാനം കുറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2008 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4100, മലപ്പുറം 4061, തിരുവനന്തപുരം 3393, കൊല്ലം 3013, തൃശൂര്‍ 2870, പാലക്കാട് 1430, കോഴിക്കോട് 2603, ആലപ്പുഴ 2025, കോട്ടയം 1813, കണ്ണൂര്‍ 1672, ഇടുക്കി 1242, പത്തനംതിട്ട 1069, കാസര്‍ഗോഡ് 656, വയനാട് 485 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, കാസര്‍ഗോഡ് 13, തിരുവനന്തപുരം 11, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 9 വീതം, പാലക്കാട് 6, കോട്ടയം 5, ഇടുക്കി, എറണാകുളം, വയനാട് 4 വീതം, കോഴിക്കോട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6312, കൊല്ലം 5415, പത്തനംതിട്ട 1051, ആലപ്പുഴ 2585, കോട്ടയം 2527, ഇടുക്കി 194, എറണാകുളം 5513, തൃശൂര്‍ 4844, പാലക്കാട് 4521, മലപ്പുറം 5054, കോഴിക്കോട് 3974, വയനാട് 947, കണ്ണൂര്‍ 3783, കാസര്‍ഗോഡ് 1693 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,31,860 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,94,518 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,05,084 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,64,885 പേര്‍ വീട്, ഇന്‍സ്റ്റിറ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,199 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3890 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.