തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 15 പേര്‍ സഗൗരവത്തിലും ആറുപേര്‍ ദൈവനാമത്തിലും സത്യവാചകം ചൊല്ലി.
ആദ്യം സത്യവാചകം ചൊല്ലിയ പിണറായി വിജയന്‍ സഗൗരവമാണ് പ്രതിജ്ഞ ചെയ്തത്. പിന്നാലെ ഘടകകക്ഷി നേതാക്കളായ നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അക്ഷരമാലാ ക്രമത്തില്‍ നിയുക്ത മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരമേറ്റു.
റവന്യൂ മന്ത്രിയായി കെ. രാജനും വനം വകുപ്പു മന്ത്രിയായി എ.കെ. ശശീന്ദ്രനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവരും സി.പി.എം സ്വതന്ത്രരായ വി. അബ്ദു റഹ്മാന്‍, വീണാ ജോര്‍ജ് എന്നിവരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഐ.എന്‍.എല്‍ പ്രതിനിധി അഹമ്മദ് ദേവര്‍കോവില്‍ അള്ളാഹുവിന്റെ നാമത്തിലാണ് സത്യവാചകം ചൊല്ലിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.