തിരുവനന്തപുരം: തന്നെ അപമാനിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയതെന്ന വിഷമത്തിലാണ് രമേശ് ചെന്നിത്തല. മാറ്റാന്‍ ഹൈക്കമാന്‍ഡ് ഉദ്ദേശിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് ഒരു സൂചനയും നേരത്തെ നല്‍കിയില്ല?, എന്തിന് കാര്യങ്ങള്‍ ഇത്രയും വൈകിപ്പിച്ചു? എന്നൊക്കെയാണ് അദേഹത്തിന്റെ ചോദ്യങ്ങള്‍.
തോല്‍വിക്ക് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് മുതിര്‍ന്ന നേതാക്കളെ ചെന്നിത്തല അറിയിച്ചിരുന്നതായി ചെന്നിത്തല പക്ഷം ചൂണ്ടികാട്ടുന്നു. ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളാകട്ടെ എല്ലാവരുംകൂടി മാറേണ്ട, രമേശ് തുടരണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. എ ഗ്രൂപ്പ് രമേശിനെ പിന്തുണയ്ക്കാന്‍ പൊതുവായ നിലപാടെടുത്തു. പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ആരും കുറ്റം പറഞ്ഞിട്ടില്ലാത്തതിനാല്‍ രമേശ് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചു. എം.എല്‍.എ.മാരുടെ മനസ്സറിയാന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും വൈദ്യലിംഗവും വന്നപ്പോള്‍ ആദ്യം രമേശ് കണ്ടു. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെക്കുറിച്ച് ആരാഞ്ഞു. ഹൈക്കമാന്‍ഡിന് തുറന്ന മനസ്സാണെന്നായിരുന്നു മറുപടി.
എന്നാല്‍ എം.എല്‍.എ. മാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ടപ്പോള്‍ സ്ഥിതി മാറി. ഭൂരിപക്ഷം എം. എല്‍.എ.മാരും എം.പി.മാരും രാഷ്ട്രീയകാര്യസമിതി അംഗങ്ങളും മാറ്റം വേണമെന്ന നിലപാടെടുത്തു. എന്നാല്‍ ഇത് സംബന്ധിച്ചൊരു സൂചനയും രമേശിന് ഹൈക്കമാന്‍ഡ് നല്‍കിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ പോകവെ കാര്യങ്ങള്‍ പന്തിയല്ലെന്ന് തോന്നിയപ്പോള്‍ രമേശ് എം.എല്‍.എ. സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചു പോലും ആലോചിച്ചുവെന്നാണ് സൂചന. അത് ആത്മഹത്യാപരമാണെന്നും പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണെന്നും തിരിച്ചറിഞ്ഞ് അദേഹം പിന്തിരിയുകയായിരുന്നുവത്രേ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.