ഭാഗം 1 : വൃക്ഷാലിംഗനത്തിന്റെ ഗാന്ധിയൻ മാർഗം

ഭാഗം 1 : വൃക്ഷാലിംഗനത്തിന്റെ ഗാന്ധിയൻ മാർഗം

ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന മൂല്യങ്ങൾ വിസ്മരിച്ച ഒരു തലമുറയ്ക്ക് ഗാന്ധിയോ, സുന്ദർലാൽ ബഹുഗുണയോ, ചിന്താവിഷയമല്ല. ആരാധനാലയങ്ങളുടെ പരിസരത്തടക്കം രാജാക്കന്മാരും ഭരണാധികാരികളും വൃക്ഷങ്ങൾ സമൃദ്ധമായി നട്ടുപരിപാലിച്ചിരുന്നതും ശുദ്ധവായു ലഭ്യമാക്കുകവഴി മനുഷ്യന്റെ ആരോഗ്യം പരിപാലിക്കാനാണ്. തെരുവീഥികളിലൂടെ ഇരുവശങ്ങളിലായി അവർ നട്ടുവളർത്തിയ വലിയ വൃക്ഷങ്ങൾ വാർദ്ധക്യദശയിൽ ഇപ്പോഴും കാണാം. ഈ ഹരിത സംസ്കാരം വിസ്മരിച്ചു വ്യവസായിക മുന്നേറ്റത്തെ സഹായിക്കാനായി മരങ്ങൾ വെട്ടി തടി വ്യാപകമായി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. ദേവഭൂമിയായ ഹിമാലയത്തിന്റെ താഴ് വരകളിലെ മരങ്ങൾക്ക് വരെ മണിമുഴങ്ങി.

ഈ കാലഘട്ടത്തിലാണ് സുന്ദർലാൽ ബഹുഗുണ എന്ന സാധാരണക്കാരനായ മനുഷ്യ(വൃക്ഷ) സ്നേഹി 1974-ൽ ഉത്തരാഖണ്ഡിലെ റെയ്നി പ്രദേശത്തെ മരം വെട്ട് തടയാൻ രംഗത്തിറങ്ങിയത്. മരം മുറിക്കാനായി കോൺട്രാക്ടർമാർ വാളും മഴുവും മറ്റുമായി വരുമ്പോൾ ബോധവൽക്കരിക്കപ്പെട്ട സ്ത്രീകളടക്കമുള്ളവർ മരങ്ങളെ ആലിംഗനം ചെയ്തു നിൽക്കും. വളരെ സമയം മരംമുറികാർ കാത്തുനിന്നിട്ടും ഇവർ പിൻവാങ്ങാത്തതിനാൽ തൽക്കാലം പിൻവാങ്ങും. കുറച്ചു ദിവസങ്ങൾക്കു ശേഷം തിരികെ വരുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല.

പത്രദ്വാര ഈ പ്രവർത്തി ലോകമെമ്പാടും എത്തി. വാസ്തവത്തിൽ ബഹുഗുണയുടെ ഭാര്യ വിമലയാണ് ആദ്യമായി മരത്തെ കെട്ടിപ്പിടിച്ച് ആയുധധാരികൾ തിരിച്ചയച്ചത്. ഭർത്താവിനൊപ്പം അവരും ചിപ്കോ പ്രസ്ഥാനത്തിനു വീര്യം പകർന്നു. ചിപ്കോ എന്ന വാക്കിന്റെ അർത്ഥം ആലിംഗനം എന്നാണ്. ലളിതവും അർത്ഥപൂർണമായ നിരായുധൻമാർഗം ലോകചരിത്രത്തിൽ ഇടം നേടി. ആശയപ്രചരണാർത്ഥം 500 കിലോമീറ്റർ പദയാത്ര നടത്തിയും 74 ദിവസത്തോളം നിരാഹാരം അനുഷ്ഠിച്ചു ബഹുഗുണ നടത്തിയ നൂതന പ്രതിഷേധരീതി മഹാത്മജിയുടെ സ്വാതന്ത്ര്യസമര മാതൃകയിലായിരുന്നു.

തുടരും...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.