കോവിഡ്; 'ഗംഗാ നദീ തീരത്തെ മൃതദേഹങ്ങള്‍ക്ക് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാര്‍' : രാഹുല്‍ ​ഗാന്ധി

കോവിഡ്; 'ഗംഗാ നദീ തീരത്തെ മൃതദേഹങ്ങള്‍ക്ക് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാര്‍' : രാഹുല്‍ ​ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് രോഗം ബാധിച്ച്‌ മരിച്ചവരുടേതെന്ന് സംശയിക്കുന്ന നൂറ് കണക്കിന് മൃതദേഹങ്ങള്‍ ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയതിന് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാര്‍ മാത്രമെന്നാരോപിച്ച്‌ കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി.

ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായി, അവരെ നദിയിലൊഴുക്കിക്കളയേണ്ടി വരുന്നവരുടെ വേദന തിരിച്ചറിയണം, അത് അവരുടെ തെറ്റല്ലെന്നും രാഹുല്‍ പറഞ്ഞു. ഇതിൽ തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുല്‍ ആരോപിച്ചു .


“മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യം മുഴുവനും ലോകവും ആ ചിത്രങ്ങള്‍ കാണുന്നതില്‍ വിഷമത്തിലാണ്. കുടുംബാം​ഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും അവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയേണ്ടി വരുന്നവരുടെ വേദന ഓരോരുത്തരും മനസിലാക്കണം" – രാഹുല്‍ ​ ട്വീറ്റ് ചെയ്തു. കേന്ദ്രത്തിന്റെ കോവിഡ് നയങ്ങളെ ശക്തമായി വിമര്‍ശിക്കുകയായിരുന്നു രാഹുല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.