എടത്വ: കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിക്ക് സംസ്‌കാരത്തിന് സ്ഥലം നല്‍കി എടത്വാ പള്ളി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കാരണം മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് സംസ്‌കാരത്തിനുള്ള സ്ഥലവും മറ്റ് സൗകര്യങ്ങളും എടത്വ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളി നല്‍കുകയായിരുന്നു. കോവിഡ് ബാധിച്ചു മരിച്ച കോയില്‍ മുക്ക് പുത്തന്‍പുരയില്‍ (അശ്വതി ടെക്സ്റ്റെയില്‍സ്) ശ്രീനിവാസന്റെ (86) മൃതദേഹമാണ് വെള്ളക്കെട്ട് കാരണം സംസ്‌കരിക്കാന്‍ സാധിക്കാതെ വന്നത്.
ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തിലാണ് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ കാര്യങ്ങള്‍ ധരിപ്പിച്ചത്.
തുടര്‍ന്ന് വികാരി അച്ചനും കൈക്കാരന്‍മാരും പാരിഷ് സബ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് മൃതസംസ്‌ക്കാരം പള്ളിയില്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ യ്യുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരായ വിപിന്‍ ഉണ്ണികൃഷ്ണന്‍, ജെഫിന്‍, ബിബിന്‍ മാത്യു, ജിജോ ഫിലിപ്പ് എന്നിവര്‍ പിപി കിറ്റ് അണിഞ്ഞും വികാരി ഫാ. മാത്യൂ ചൂരവടി, കൈക്കാരന്‍ കെ.എം. മാത്യൂ തകഴിയില്‍, ബില്‍ബി മാത്യൂ കണ്ടത്തില്‍, സാജു മാത്യൂ കൊച്ചുപുരക്കല്‍, സാബു ഏറാട്ട്, മണിയപ്പന്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിന്‍, ദിലീപ്, റ്റിന്റു, എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്‌കാരത്തിന് നേതൃത്വം നല്‍കി. ഭാര്യ കൃഷ്ണവേണി. മക്കള്‍. രമേഷ്, സുരേഷ് (അമ്മൂസ് ത്രെഡ് ഹൗസ് എടത്വ), വിജയ, ശാന്തി. മരുമക്കള്‍. ആശ, മജ്ഞു, രഘു, രാജ.
ദക്ഷിണേന്ത്യിയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ തിരുനാള്‍ ഉപേക്ഷിച്ച് മാതൃക കാട്ടിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 212 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു തിരുന്നാള്‍ ഉപേക്ഷിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.