ന്യൂഡല്‍ഹി; ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യുഎസിലെ നൊവാര്‍ക്കിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. ബിനിനസ് ക്ലാസ് ക്യാബിനുള്ളില്‍ വവ്വാലിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കിയത്.
അതേസമയം വവ്വാല്‍ മൂന്നാമെതാരാളില്‍ നിന്നായിരിക്കും വിമാനത്തിനുള്ളിലെത്തിയതെന്ന റിപ്പോര്‍ട്ട് നല്‍കിയ എന്‍ജിനിയറിങ് ടീമിനെതിരേ അന്വേഷണത്തിനും ഉത്തരവിട്ടു. കാറ്ററിങ്ങിനുള്ള ലോഡിങ് വാഹനങ്ങളില്‍ നിന്നാണ് സാധാരണ എലികളും വവ്വാലുകളും വരാറുള്ളത്. അതിനാല്‍ അത്തരം വാഹനങ്ങളില്‍ നിന്നാകും വിമാനത്തില്‍ വവ്വാല്‍ കയറാന്‍ സാധ്യതയെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
നൊവാര്‍ക്കിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ A1-105 വിമാനം 30 മിനിറ്റിന് ശേഷം ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു. ബിനിനസ് ക്ലാസ് ക്യാബിനില്‍ വവ്വാവിനെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ പൈലറ്റ് എടിസിയെ ബന്ധപ്പെട്ട് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വന്യജീവി ഉദ്യോഗസ്ഥരെ വിളിച്ചാണ് വവ്വാലിനെ പിടിച്ചത്. എന്നാൽ വവ്വാൽ പിന്നീട് ചത്തു. വിമാനം അണുവിമുക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നൊവാര്‍ക്കില്‍ എത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.