മഹാരാഷ്ട്രയിലെ അഹമദ് നഗർ ജില്ലയില്‍ 8000 കുട്ടികള്‍ക്ക്​ കോവിഡ്​; മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി മഹാരാഷ്​ട്ര

മഹാരാഷ്ട്രയിലെ അഹമദ് നഗർ ജില്ലയില്‍ 8000 കുട്ടികള്‍ക്ക്​ കോവിഡ്​; മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി മഹാരാഷ്​ട്ര

മുംബൈ: മഹാരാഷ്ട്രയിലെ അഹമദ് നഗർ ജില്ലയില്‍ മേയ്​ മാസത്തില്‍ മാത്രം 8000 കുഞ്ഞുങ്ങള്‍ക്ക്​ കോവിഡ്​. ഈ സാഹചര്യത്തിൽ മഹാരാഷ്​ട്ര കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച്‌​ തുടങ്ങി. മൂന്നാം തരംഗം കുഞ്ഞുങ്ങളെയാണ്​ കൂടുതലായി ബാധിക്കുകയെന്നായിരുന്നു മുന്നറിയിപ്പ്​.

ജില്ലയിലെ മൊത്തം കോവിഡ്​ കേസുകളുടെ 10 ശതമാനം വരും ഇത്​. അതേസമയം ശിശുരോഗ വിദഗ്​ധര്‍ മൂന്നാം തരംഗത്തെ നേരിടാന്‍ തയാറാണെന്ന കാര്യം ജില്ല ഭരണകൂടം ഉറപ്പ്​ വരുത്തുന്നുണ്ട്​.

മഹാരാഷ്​ട്രയിലെ സംഗിലിയില്‍ ഒരു കോവിഡ്​ വാര്‍ഡ്​ പ്രത്യേകമായി കുട്ടികള്‍ക്കായി മാറ്റിവെച്ചു. നിലവില്‍ ഇവിടെ അഞ്ച്​ കുട്ടികളെയാണ്​ ചികിത്സിക്കുന്നത്​. കുടുതല്‍ പേര്‍ക്ക്​ രോഗം ബാധിച്ചാല്‍ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കികൊണ്ടിരിക്കുകയാണ്​.

'കുട്ടികള്‍ക്കായാണ്​ ഞങ്ങള്‍ ഈ കോവിഡ് വാര്‍ഡ് തയ്യാറാക്കിയത്. അതിനാല്‍ മൂന്നാമത്തെ തരംഗം വരുമ്പോൾ ഞങ്ങള്‍ തയ്യാറായിരിക്കും. ആശുപത്രിയിലാണെന്ന് കുട്ടികള്‍ക്ക്​ തോന്നുകയില്ല. പകരം അവര്‍ ഒരു സ്കൂളിലോ നഴ്സറിയിലോ ആണെന്ന് അനുഭവപ്പെടും' എന്ന് കോര്‍പ്പറേറ്റര്‍ അഭിജിത് ഭോസലെ പറഞ്ഞു. അഹമദ്​ നഗര്‍ ജില്ലയില്‍ കുഞ്ഞുങ്ങളും കൗമാരക്കാരുമായി 8000 പേര്‍ക്ക്​ കോവിഡ്​ ബാധിച്ചതോടെയാണ്​ അധികൃതര്‍ കൂടുതൽ ജാഗരൂകരായത്​.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.