ദുബായ്: ദുബായ് ഗതാഗത വിഭാഗമായ റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ അഞ്ച് സേവനങ്ങള്‍ സ്മാർട്ട് പ്ലാറ്റ് ഫോമിലേക്ക് മാറുന്നു. വാഹന ഉടമസ്ഥാവകാശം, വാഹന ഉടമസ്ഥാവകാശം റദ്ദാക്കല്‍, ക്ലീയറന്‍സ്, പിഴ, ഇന്‍ഷുറന്‍സ് റീഫണ്ട് തുടങ്ങിയവയാണ് സ്മാർട്ട് ചാനലിലേക്ക് മാറുന്നത്.
ദുബായ് ആർടിഎയുടെ വെബ് സൈറ്റായ http://www.rta.ae/ എന്നതിലൂടെയോ Dubai Drive എന്ന ആപ്പ് വഴിയോ ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ സമർപ്പിക്കാം. 8009090 എന്ന കാള്‍ സെന്റർ നമ്പറിലൂടെയും സേവനം ലഭിക്കും. അതേസമയം നേരിട്ടുളള ഉപഭോക്തൃകേന്ദ്രങ്ങളില്‍ ജൂണ്‍ 13 വരെ മാത്രമെ സേവനം ലഭ്യമാകുകയുളളൂ.
കടലാസ് രഹിതമെന്നുളള ലക്ഷ്യം മുന്‍നിർത്തിയാണ് യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലേക്ക് മാറുന്നത്. ലോകത്തിലെ തന്നെ ഒന്നാമതായ സ്മാർട്ട് നഗരമെന്ന ലക്ഷ്യത്തിലേക്കുളള ചുവടുവയ്പാണിതെന്ന് ആർടിഎയിലെ ലൈസൻസിംഗ് ഏജൻസി വെഹിക്കിൾസ് ലൈസൻസിംഗ് ഡയറക്ടർ ജമാൽ ഹാഷിം അൽ സദ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.