കോവിഡ് അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ അംഗങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി എസ്എംസിഎ കുവൈറ്റ്

കോവിഡ് അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ അംഗങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി എസ്എംസിഎ  കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് രോഗ വ്യാപനത്തിന്റെ ഫലമായി വിവിധ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമ്പോൾ അംഗങ്ങൾ എടുക്കേണ്ട പ്രാഥമിക നടപടികളെ ഓർമിപ്പിച്ചും ഏതെങ്കിലും അവസരത്തിൽ സംഘടനയുടെ സേവനം ആവശ്യമായി വന്നാൽ വിളിക്കേണ്ട നമ്പറുകൾ ഉൾക്കൊള്ളിച്ചുമുള്ള  കോവിഡ്  ഗൈഡ്  എസ്എംസിഎ കുവൈറ്റ്  പ്രസിദ്ധീകരിച്ചു.  ജൂൺ ഒന്നാം തീയതി  ഫേസ് ബുക്ക് ലൈവിലൂടെ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പ്രകാശന കർമ്മം നിർവഹിച്ചു. ജനറൽ സെക്രട്ടറി അഭിലാഷ് ബി. ജോസ് അരീക്കുഴിയിൽ, സെൻട്രൽ സോഷ്യൽ വെൽഫെയർ കൺവീനർ സന്തോഷ് ചക്യത് എന്നിവർ സംസാരിച്ചു.

രോഗം മൂലം ബുദ്ധിമുട്ടനുഭവിയ്ക്കുന്ന സന്ദർഭങ്ങളിൽ കുട്ടികളുടെയും കുടുംബത്തിൽ ഉള്ള മറ്റുള്ളവരുടെയും ഭക്ഷണത്തിനു എന്ത് ചെയ്യാനാവും, രോഗം കലശാലയിട്ടും ആശുപത്രിയിൽ പോകാൻ ആംബുലൻസ് സൗകര്യം ലഭിക്കാതെ  വരുമ്പോൾ എന്തുചെയ്യണം, ആശുപത്രിയിൽ അഡ്മിറ്റ് ആയ ഒരാളെക്കുറിച്ചു വിവരം ലഭ്യമാകുന്നില്ലാത്ത  അവസ്ഥയിലോ,  മരണം പോലെയുള്ള അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ  എന്ത് ചെയ്യണം, നാട്ടിൽ ഒറ്റപ്പെട്ട് കഴിയുന്ന മാതാപിതാക്കൾക്ക് എന്തെങ്കിലും അടിയന്തിര സഹായം എത്തിക്കാൻ എന്ത് ചെയ്യണം തുടങ്ങിയ പല പ്രശ്ങ്ങൾക്കും ഈ ഗൈഡിൽ ഉത്തരം നൽകിയിരിക്കുന്നു. ആ ഘട്ടങ്ങളിലെല്ലാം അംഗങ്ങൾക്ക് തുണയായി  എസ്എംസിഎ യുടെ പ്രത്യേക ടാസ്ക് ഫോഴ്‌സുകൾക്ക് ചുമതല നൽകിയിരിക്കുന്നു. യാത്ര നിരോധനം മൂലം നാട്ടിൽ കുടുങ്ങിപ്പോയവർക്കും  മാനസികവും ശാരീരികവുമായ വിഷമതകൾ അനുഭവിക്കുന്നവർക്കും  ജോലി നഷ്ടപ്പെട്ടവർക്കും  ആശ്വാസമാകുന്ന സംവിധാനങ്ങളും ഈ ഗൈഡിൽ വിവരിച്ചിട്ടുണ്ട്.

ഒരു വലിയ ദുരന്തത്തിൽ നിന്ന് സമൂഹത്തെ കൈപിടിച്ച് കരകയറ്റുവാനുള്ള പരിശ്രമത്തിൽ ആണ് ഇപ്രകാരം ഒരു ഗൈഡ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന്  പ്രസിഡന്റ്  ബിജോയ് പാലാക്കുന്നേൽ അറിയിച്ചു.  www. smcakuwait.org എന്ന വെബ്സൈറ്റിൽ നിന്ന് കോവിഡ്  ഗൈഡ് ഡൌൺ ലോഡ് ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.