ബെയ്ജിങ്: ലഡാക്ക് സംഘര്‍ഷത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടതിന് ബ്ലോഗറെ ചൈന തടവിലാക്കി. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ മരിച്ചെന്ന് അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. മരിച്ച ചൈനീസ് സൈനികരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടതിനെക്കാള്‍ കൂടുതലാണെന്ന് എഴുതിയ ക്വി സിമിങ്ങിനെയാണ്(38) എട്ടുമാസം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
രക്തസാക്ഷികളെ അപമാനിക്കുന്നവര്‍ക്കെതിരേ പ്രയോഗിക്കുന്ന നിയമപ്രകാരമാണ് നടപടി. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ചൈനക്കാരനാണ് ക്വി. മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന നിയമമാണിത്.
ഫെബ്രുവരി പത്തിനാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ വെയ്‌ബോയിലെ അക്കൗണ്ടിലൂടെ ക്വി വിവാദ പരാമര്‍ശം നടത്തിയത്. 25 ലക്ഷം പേര്‍ ക്വിയെ ഫോളോ ചെയ്യുന്നുണ്ട്. ക്വിയെ ഒരു വര്‍ഷത്തേക്ക് വിലക്കിയതായി വെയ്‌ബോയോ അറിയിച്ചു. പരസ്യമായി മാപ്പുപറയണമെന്നും വിധിയില്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം സര്‍ക്കാര്‍ മാധ്യമമായ സി.സി ടി.വിയില്‍ പ്രത്യക്ഷപ്പെട്ട ക്വി പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചു.
കഴിഞ്ഞവര്‍ഷം ജൂണിലാണ് അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളിലെയും സൈന്യങ്ങള്‍ ഏറ്റുമുട്ടിയത്. 20 പട്ടാളക്കാര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആളപായം ഉണ്ടായതായി സ്ഥിരീകരിക്കാന്‍ ചൈന ആദ്യം തയ്യാറായിരുന്നില്ല. മാസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയത്. എന്നാല്‍, നാല്പതോളം ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.