ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമത്തിനിടയിലും കേന്ദ്ര സര്‍ക്കാര്‍ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. മോദി സര്‍ക്കാര്‍ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാല്‍ വാക്‌സിന്‍ ആവശ്യമുള്ളവര്‍ സ്വയം പര്യാപ്തരാവേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി പരഹസിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലു ടിക്ക് കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ് ട്വിറ്ററിലെ നീല വെരിഫിക്കേഷന്‍ ബാഡ്ജ്. അക്കൗണ്ട് നിഷ്‌ക്രിയമായാല്‍ ബാഡ്ജ് ട്വിറ്റര്‍ തന്നെ നീക്കം ചെയ്യും.
ബ്ലു ടിക്ക് പോയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ ബ്ലൂടിക്ക് പുനഃസ്ഥാപിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.