കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഹൃസ്വസന്ദർശനാർത്ഥം ഇന്ന് കുവൈറ്റിലെത്തും. കുവൈറ്റ് വിദേശകാര്യ വകുപ്പ് മന്ത്രി ഷെയ്ഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇവിടെ എത്തുന്നത്.
ഇന്ന് മുതല്‍ 11 വരെ നീളുന്ന സന്ദർശനത്തില്‍ കുവൈറ്റ് വിദേശകാര്യ വകുപ്പ് മന്ത്രിയുമായും മറ്റ് മുതിര്‍ന്ന ഭരണാധികാരികളുമായും അദ്ദേഹംചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കത്ത് അദ്ദേഹം കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് മന്ത്രി കൈമാറും.
കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്യും. കുവൈറ്റിലേക്കുള്ള എസ് ജയ ശങ്കറിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.