സിറിയയിലെ ഐ.എസ്, ഹിസ്ബുള്ള ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍; ആക്രമണം അമേരിക്കയുടെ സഹായത്തോടെ

സിറിയയിലെ ഐ.എസ്, ഹിസ്ബുള്ള ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍; ആക്രമണം അമേരിക്കയുടെ സഹായത്തോടെ

ജെറുസലേം: സിറിയയിലെ ഐഎസ്, ഹിസ്ബുള്ള ഭീകരരുടെ താവളങ്ങള്‍ ഇസ്രയേല്‍ സൈന്യം തകര്‍ത്തു. സിറിയന്‍ തലസ്ഥാന നഗരമായ ഡമസ്‌കസില്‍ ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഭീകര താവളങ്ങളില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി. അമേരിക്കയുടെ സഹായത്തോടെയാണ് ഇസ്രയേല്‍ സിറിയയില്‍ ആക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പതിനെട്ട് ഇടങ്ങളിലാണ് മിസൈല്‍ ആക്രമണം നടന്നിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തില്‍ ഭീകരര്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലബനനോടു ചേര്‍ന്ന ഹിംസ് പ്രദേശത്തും ആക്രമണം നടന്നിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള അതിര്‍ത്തി മേഖലകളിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഭീകരരുടെ ആയുധ ഡിപ്പോയും മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.