ദുബായ്: ദുബായിലെ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട മൂന്ന് സേവനങ്ങള്‍ ജൂണ്‍ പകുതി മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമെ ലഭ്യമാകൂവെന്ന് ആർടിഎ.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, നഷ്ടപ്പെട്ടവ/ കേടുവന്നവ മാറ്റിയെടുക്കല്‍, ഡ്രൈവർമാർക്കുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഗതാഗത അതോറിറ്റി (ആർടിഎ) ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ ലഭ്യമാകില്ലെന്നാണ് അറിയിപ്പ്.
ലൈസന്‍സ് പുതുക്കുന്നതിന് ദുബായ് ഡ്രൈവ് ആപ്പ്, വെബ് സൈറ്റ്, സ്വയം സേവന കിയോസ്കുകള്‍, അംഗീകൃത കണ്ണുപരിശോധനാ കേന്ദ്രങ്ങള്‍ എന്നിവയെ സമീപിക്കാം. നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ലൈസന്‍സ് മാറ്റിവാങ്ങുന്നതിന് ആർടിഎ ആപ്പും വെബ് സൈറ്റും ഉപയോഗപ്പെടുത്താം.
ആർടിഎ ലൈസന്‍സിംഗ് ഏജന്‍സി, ഡ്രൈവേഴ്സ് ലൈസന്‍സിംഗ് ഡയറക്ടർ സുൽത്താൻ അൽ മർസൂക്കി
ഡ്രൈവർമാർക്കുളള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകള്‍ ആർടിഎ വെബ് സൈറ്റ്, ദുബായ് ഡ്രൈവ് ആപ്പ്, സെല്‍ഫ് സർവ്വീസ് കിയോസ്കുകള്‍ എന്നിവയിലൂടെയും ലഭ്യമാകുമെന്ന് ആർടിഎ ലൈസന്‍സിംഗ് ഏജന്‍സി, ഡ്രൈവേഴ്സ് ലൈസന്‍സിംഗ് ഡയറക്ടർ സുൽത്താൻ അൽ മർസൂക്കി വിശദീകരിച്ചു. സ്മാർട്ട് ദുബായിലേക്കുളള ചുവടുവയ്പിന്റെ ഭാഗമായാണ് ഈ സേവനങ്ങളും സ്മാർട്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.