ദുബായ്: ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റി. ട്വിറ്ററിലൂടെയാണ് ഉപഭോക്താക്കളുമായി സംവദിച്ചത്. ആർടിഎയുടെ സ്മാർട് - ഇ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന വിവിധ രാജ്യങ്ങളിലല്‍ നിന്നുളളവർ അവരവരുടെ സംശയങ്ങള്‍ ചോദിക്കുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.
ആർ ടി എയുടെ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സെർവ്വീസ് സെക്ടറിലെ സാങ്കേതിക വിദഗ്ധർക്കൊപ്പം ആർടിഎ ബോർഡ് അംഗവും കസ്റ്റമേഴ്സ് കൗണ്‍സില്‍ ചെയർമാനുമായ മുഹമ്മദ് ഒബൈദ് അല്‍ മുല്ലയും സംവാദത്തില്‍ ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ആർടിഎ സേവനത്തെ കുറിച്ചും സ്മാർട് ഇ സേവനങ്ങളെ കുറിച്ചും ചോദ്യങ്ങളും സംശയങ്ങളും അഭിപ്രായങ്ങളും ഒരുമണിക്കൂർ നീണ്ടുനിന്ന സെഷനില്‍ ഉയർന്നു.
ഓരോരുത്തർക്കും ഉപകാരപ്പെടുന്ന രീതിയില്‍ സേവനം നല്‍കുകയെന്നുളളതാണ് ആർടിഎയുടെ ലക്ഷ്യം, അത് സന്ദർശകരായാലും,ടൂറിസ്റ്റായാലും താമസക്കാരായാലും ,സ്വദേശികളായാലും. കോവിഡ് സാഹചര്യത്തില്‍ സൗകര്യങ്ങള്‍ക്കൊപ്പം ആരോഗ്യത്തിനും സുരക്ഷയ്ക്കും കൂടി ആർടിഎ പ്രാധാന്യം നല്‍കുന്നുവെന്നും മുഹമ്മദ് ഒബൈദ് അല്‍ മുല്ല പറഞ്ഞു. ഉപഭോക്താക്കളുടെ മികച്ച പ്രതികരണം ഇത്തരത്തിലുളള കൂടുതല്‍ സെഷനുകള്‍ സംഘടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.