തിരുവനന്തപുരം: സി.കെ ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പണം നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്. ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസിന്റെ അറിവോടെയെന്ന് ഈ ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നു.
സി.കെ ജാനുവിന് 25 ലക്ഷം രൂപ കൈമാറി. മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയിലെ മുറിയില്‍ വച്ചാണ് തുക കൈമാറിയത്. ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ആണ് പണം കൊണ്ടു വന്നത്.തുണി സഞ്ചിയില്‍ പൂജാ നിവേദ്യമെന്ന പേരിലായിരുന്നു പണമെത്തിച്ചതെന്നും പുറത്തു വന്ന ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നുണ്ട്.
പണം ഏര്‍പ്പാടാക്കുന്നത് ആര്‍എസ്എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം.ഗണേഷാണെന്നും ശബ്ദരേഖയില്‍ പറയുന്നു. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുമ്പ് സുരേന്ദ്രന്‍ തന്നെ വിളിച്ച മറ്റൊരു ഫോണ്‍ കോള്‍ സംഭാഷണം നേരത്തെ പ്രസീത പുറത്ത് വിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.