സ്ത്രീധന പീഡനത്തില്‍ തലസ്ഥാന ജില്ല മുന്നില്‍: കുറവ് കാസര്‍ഗോഡ്; കണക്കുകളുമായി വനിതാ കമ്മീഷന്‍

സ്ത്രീധന പീഡനത്തില്‍ തലസ്ഥാന ജില്ല മുന്നില്‍: കുറവ് കാസര്‍ഗോഡ്; കണക്കുകളുമായി വനിതാ കമ്മീഷന്‍

കൊച്ചി: കഴിഞ്ഞ 11 വര്‍ഷത്തിനിടെ സംസ്ഥാന വനിതാ കമ്മീഷന് കീഴില്‍ ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണെന്ന് കമ്മീഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2010 ജനുവരി ഒന്ന് മുതല്‍ 2021 ജൂണ്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം 447 സ്ത്രീധന പീഡനക്കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീധന പീഡനക്കേസുകളുടെ എണ്ണം മാത്രമാണിത്. ഇതിനു പുറമേ സ്ത്രീ പീഡനം, ഭര്‍തൃ പീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വേറെയുമുണ്ട്.

വനിതാ കമ്മീഷനില്‍ ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്ത്രീപീഡന കേസുകളും ഗാര്‍ഹിക പീഡനക്കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ്. 2544, 3476 എന്നിങ്ങനെയാണ് യഥാക്രമം ഈ കേസുകളുടെ കണക്ക്. ഇത് വനിതാ കമ്മീഷന് മുന്നില്‍ വന്ന കേസുകളുടെ മാത്രം എണ്ണമാണ്. പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

2010 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 23 വരെ വനിത കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം

ആകെ കേസുകള്‍

സ്ത്രീപീഡനം- 2544
സ്ത്രീധന പീഡനം-447
ഭര്‍ത്തൃപീഡനം-176
ഗാര്‍ഹികപീഡനം-3476

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-1565
സ്ത്രീധനപീഡനം-340
ഭര്‍ത്തൃപീഡനം-137
ഗാര്‍ഹികപീഡനം-2569

കൊല്ലം

ആകെ കേസുകള്‍

സ്ത്രീപീഡനം-838
സ്ത്രീധനപീഡനം-126
ഭര്‍ത്തൃപീഡനം-39
ഗാര്‍ഹികപീഡനം-656

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-490
സ്ത്രീധനപീഡനം-83
ഭര്‍ത്തൃപീഡനം-24
ഗാര്‍ഹികപീഡനം-475

പത്തനംതിട്ട

ആകെ കേസുകള്‍

സ്ത്രീപീഡനം-388
സ്ത്രീധനപീഡനം-33
ഭര്‍ത്തൃപീഡനം-19
ഗാര്‍ഹികപീഡനം-257

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-318
സ്ത്രീധനപീഡനം-29
ഭര്‍ത്തൃപീഡനം-15
ഗാര്‍ഹികപീഡനം-229

ആലപ്പുഴ

ആകെ കേസുകള്‍

സ്ത്രീപീഡനം- 617
സ്ത്രീധനപീഡനം-81
ഭര്‍ത്തൃപീഡനം-33
ഗാര്‍ഹികപീഡനം-447

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-427
സ്ത്രീധനപീഡനം-61
ഭര്‍ത്തൃപീഡനം-23
ഗാര്‍ഹികപീഡനം-372

കോട്ടയം

ആകെ കേസുകള്‍

സ്ത്രീപീഡനം-682
സ്ത്രീധനപീഡനം-60
ഭര്‍ത്തൃപീഡനം-38
ഗാര്‍ഹികപീഡനം-692

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-551
സ്ത്രീധനപീഡനം-53
ഭര്‍ത്തൃപീഡനം-33
ഗാര്‍ഹികപീഡനം-634

ഇടുക്കി

ആകെ കേസുകള്‍

സ്ത്രീപീഡനം-369
സ്ത്രീധനപീഡനം-35
ഭര്‍ത്തൃപീഡനം-13
ഗാര്‍ഹികപീഡനം-249

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-289
സ്ത്രീധനപീഡനം-33
ഭര്‍ത്തൃപീഡനം-12
ഗാര്‍ഹികപീഡനം-221

എറണാകുളം

ആകെ കേസുകള്‍

സ്ത്രീപീഡനം-831
സ്ത്രീധനപീഡനം-84
ഭര്‍ത്തൃപീഡനം-45
ഗാര്‍ഹികപീഡനം-538

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-577
സ്ത്രീധനപീഡനം-75
ഭര്‍ത്തൃപീഡനം-29
ഗാര്‍ഹികപീഡനം-444

തൃശ്ശൂര്‍

ആകെ കേസുകള്‍

സ്ത്രീപീഡനം-420
സ്ത്രീധനപീഡനം-47
ഭര്‍ത്തൃപീഡനം-21
ഗാര്‍ഹികപീഡനം-250

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-301
സ്ത്രീധനപീഡനം-40
ഭര്‍ത്തൃപീഡനം-16
ഗാര്‍ഹികപീഡനം-213

പാലക്കാട്

ആകെ കേസുകള്‍

സ്ത്രീപീഡനം-288
സ്ത്രീധനപീഡനം-55
ഭര്‍ത്തൃപീഡനം-14
ഗാര്‍ഹികപീഡനം-266

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-221
സ്ത്രീധനപീഡനം-51
ഭര്‍ത്തൃപീഡനം-13
ഗാര്‍ഹികപീഡനം-234

മലപ്പുറം

ആകെ കേസുകള്‍

സ്ത്രീപീഡനം-296
സ്ത്രീധനപീഡനം-36
ഭര്‍ത്തൃപീഡനം-19
ഗാര്‍ഹികപീഡനം-272

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-245
സ്ത്രീധനപീഡനം-32
ഭര്‍ത്തൃപീഡനം-16
ഗാര്‍ഹികപീഡനം-239

കോഴിക്കോട്

ആകെ കേസുകള്‍

സ്ത്രീപീഡനം-385
സ്ത്രീധനപീഡനം-44
ഭര്‍ത്തൃപീഡനം-30
ഗാര്‍ഹികപീഡനം-266

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-269
സ്ത്രീധനപീഡനം-34
ഭര്‍ത്തൃപീഡനം-27
ഗാര്‍ഹികപീഡനം-202

വയനാട്

ആകെ കേസുകള്‍

സ്ത്രീപീഡനം-126
സ്ത്രീധനപീഡനം-20
ഭര്‍ത്തൃപീഡനം-4
ഗാര്‍ഹികപീഡനം-101

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-95
സ്ത്രീധനപീഡനം-19
ഭര്‍ത്തൃപീഡനം-3
ഗാര്‍ഹികപീഡനം-82

കണ്ണൂര്‍

ആകെ കേസുകള്‍

സ്ത്രീപീഡനം-294
സ്ത്രീധനപീഡനം-16
ഭര്‍ത്തൃപീഡനം-31
ഗാര്‍ഹികപീഡനം-195

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-209
സ്ത്രീധനപീഡനം-13
ഭര്‍ത്തൃപീഡനം-26
ഗാര്‍ഹികപീഡനം-162

കാസര്‍കോട്

ആകെ കേസുകള്‍

സ്ത്രീപീഡനം- 163
സ്ത്രീധനപീഡനം-12
ഭര്‍ത്തൃപീഡനം-13
ഗാര്‍ഹികപീഡനം-110

തീര്‍പ്പാക്കിയ കേസുകള്‍

സ്ത്രീപീഡനം-129
സ്ത്രീധനപീഡനം-11
ഭര്‍ത്തൃപീഡനം-13
ഗാര്‍ഹികപീഡനം-98



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.