പത്തൊമ്പതാമത് മാർപ്പാപ്പ വി. അന്ത്രസ് (കേപ്പാമാരിലൂടെ ഭാcഗം-20)

പത്തൊമ്പതാമത്  മാർപ്പാപ്പ  വി. അന്ത്രസ്  (കേപ്പാമാരിലൂടെ ഭാcഗം-20)

റോമന്‍ ചക്രവര്‍ത്തിയായ മാക്‌സിമിനൂസിനാല്‍ സാര്‍ദിന ഖനികളിലേക്ക് നാടുകടത്തപ്പെട്ട പോന്‍സിയാനൂസ് (പോന്‍ഷ്യന്‍) മാര്‍പ്പാപ്പ സഭയുടെ ദൈനംദിന ഭരണകാര്യങ്ങള്‍ സുഗമമായി പോവുന്നതിനും സഭയ്ക്ക് ശക്തനായ ഒരു തലവനുണ്ടാകുന്നതിനുമായി സ്ഥാനത്യാഗം ചെയ്തതിനേ തുടര്‍ന്ന് തിരുസഭയുടെ പത്തൊമ്പതാമത്തെ തലവനായി വി. അന്ത്രസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു.

അന്ത്രസ് മാര്‍പ്പാപ്പ ഏ.ഡി. 180-ല്‍ തെക്കേ ഇറ്റലിയിലെ കാല്‍ബ്രിയ എന്ന സ്ഥലത്ത് ജനിച്ചു. തിരുസഭയെ അഞ്ചുവര്‍ഷത്തോളം ധീരമായി നയിച്ച പോന്‍സിയാനൂസ് മാര്‍പ്പാപ്പ മാക്‌സിമിനൂസ് ചക്രവര്‍ത്തിയാല്‍ ഏ.ഡി. 235-ല്‍ സാര്‍ദിന ഖനികളിലേക്ക് നിര്‍ബന്ധിത അടിമവേലയ്ക്കായി നാടുകടത്തപ്പെട്ടു. അദ്ദേഹം തന്റെ ഇഹലോകത്തിലേ അവസാന ദിനങ്ങള്‍ സാര്‍ദിന ഖനിയില്‍ അടിമവേല ചെയ്ത് ചിലവഴിച്ചു. തന്റെ മരണത്തിനു മുമ്പ് അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്കു ശേഷം ഏ.ഡി. 235 നവംബര്‍ 21-ാം തീയതി വി. അന്ത്രസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു.

സഭയുടെ പരീക്ഷണങ്ങളുടെയും പീഡനങ്ങളുടെയും കാലഘട്ടമായിരുന്നതിനാല്‍ തന്നെ അന്ത്രസ് മാര്‍പ്പാപ്പ തിരുസഭയ്ക്കുവേണ്ടിയും വിശ്വാസത്തിനു വേണ്ടിയും സ്വജീവന്‍ ബലിയായി നല്‍കിയ രക്തസാക്ഷികളെ കുറിച്ചുള്ള അവരുടെ രക്തസാക്ഷിത്വവും വിശ്വാസപ്രഖ്യാപനവും കണ്ടു നിന്നവരുടെ സാക്ഷ്യങ്ങള്‍ ശേഖരിക്കുവാനും അവ ക്രോഢീകരിക്കുവാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പിന്നീട് അത്തരം സാക്ഷ്യങ്ങള്‍ ആക്ടസ് ഓഫ് മാര്‍ട്ടയര്‍സ് (Acts of Martyrs) എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

തിരുസഭയുടെ പത്തൊമ്പതാമത്തെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വെറും 43 ദിവസം മാത്രമേ അന്ത്രസ് മാര്‍പ്പാപ്പയ്ക്ക് തിരുസഭയുടെ തലവനായി തുടരുവാന്‍ സാധിച്ചുള്ളു. ഏ.ഡി. 236 ജനുവരി 3-ാം തീയതി അദ്ദേഹം രക്തസാക്ഷിത്വം പുല്‍കി. തിരുസഭയ അദ്ദേഹത്തിന്റെ തിരുനാള്‍ ജനുവരി 3-ാം തീയതി ആചരിക്കുന്നു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26