ഡീപ് ഡൈവ് ദുബായ്... ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വിമ്മിങ് പൂള്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ഇനി ദുബായി പൂളിനു സ്വന്തം. 60.02 മീറ്റര്‍ ആഴത്തിലുള്ള സ്വിമ്മിങ് പൂളില്‍ ഏകദേശം 1.4 കോടി ലിറ്റര്‍ വെള്ളമുണ്ട്.
ജലാന്തര്‍ ഭാഗത്ത് 56 അണ്ടര്‍വാട്ടര്‍ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കായി ഈ പടുകൂറ്റന്‍ സ്വിമ്മിങ് പൂള്‍ ഇപ്പോള്‍ തുറന്ന് കൊടുത്തിരിക്കുകയാണ്. ഇതുവഴി ദുബായിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാനും അധിക വരുമാനം നേടാനും പദ്ധതിയിലൂടെയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവിധ വിഭാഗങ്ങളില്‍ ആയാണ് ഇവിടെ ഡൈവിംഗിന് അവസരമുള്ളത്. 800 ദിര്‍ഹം, ഏകദേശം 16,223 രൂപ മുതലാണ് ഡൈവിംഗ് നിരക്കുകള്‍ തുടങ്ങുന്നത്. ഒരു ഭീമന്‍ മുത്തുച്ചിപ്പിയെ അനുസ്മരിപ്പിക്കുന്ന നീന്തല്‍ക്കുളത്തിന് 1500 ചതുരശ്ര മീറ്റര്‍ ആണ് വിസ്തീര്‍ണ്ണം. മികച്ച ഇന്‍സ്ട്രക്ടര്‍മാരുടെ സേവനങ്ങളും ലഭിക്കും. പദ്ധതി ദുബായിയുടെ വളര്‍ന്നുവരുന്ന സ്‌പോര്‍ട്‌സ് ടൂറിസം ലക്ഷ്യമിട്ടുള്ളതുമാണ്. ദുബായി രാജകുമാരന്റെ സ്വപ്ന പദ്ധതിയാണിത്.
196 അടിയിലെ നീന്തല്‍ ക്കുളത്തിനുള്ളില്‍ ഒരു നഗരം തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. ഗാരേജും അപ്പാര്‍ട്ട്‌മെന്റും എല്ലാം ഇതിനുള്ളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ആറ് മണിക്കൂറും യു.വി റേഡിയേഷന്‍ പ്രക്രിയയിലൂടെ നീന്തല്‍ക്കുളത്തിലെ ജലം ശുചീകരിക്കും. 10 വയസ് മുതല്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം.
ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഡൈവ് ഷോപ്, ഗിഫ്റ്റ് ഷോപ്, റെസ്റ്റോറന്റ് എന്നിവയും ഈ പദ്ധതിയോട് അനുബന്ധിച്ച് ഒരുങ്ങുന്നുണ്ട്. 80 പേര്‍ക്കിരിക്കാവുന്ന റസ്റ്റോറന്റ് അടുത്ത മാസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.