ന്യൂഡല്‍ഹി: സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്ക് പ്രാധിനിത്യം നല്‍കിയാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുമ്പോള്‍ ഇപ്പോഴുള്ള 78 അംഗ മോദി മന്ത്രി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസിലെ പ്രതികളെന്ന് റിപ്പോര്‍ട്ട്.
ഇവരില്‍ നാലുപേര്‍ക്കെതിരേ കൊലപാതക ശ്രമത്തിനും കേസുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
24 മന്ത്രിമാര്‍ക്കെതിരേ ഗുരുതര ക്രിമിനല്‍ കേസുകളാണ് ഉളളത്. ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിനെതിരേ കൊലപാതകശ്രമമടക്കം 11 കേസുകളാണ് നിലവിലുളളത്. 78 കേന്ദ്രമന്ത്രിമാരില്‍ 70 പേരും കോടീശ്വരന്മാരാണ്.
ജ്യോതിരാദിത്യ സിന്ധ്യക്ക് 379 കോടിയുടെ സ്വത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുയൂഷ് ഗോയലിന് 95 കോടിയുടെയും നാരായണ്‍ റാണെയ്ക്ക് 87 കോടിയുടെയും രാജീവ് ചന്ദ്രശേഖറിന് 64 കോടിയുടെയും സ്വത്തുണ്ട്.
ഏറ്റവും കുറവ് സ്വത്തുളള മന്ത്രിമാരില്‍ മുന്നില്‍ ത്രിപുരയില്‍ നിന്നുളള പ്രതിമ ഭൗമിക് ആണ്. ആറുലക്ഷം രൂപയുടെ സ്വത്തുമാത്രമേ ഇവര്‍ക്കുളളൂ. പശ്ചിമബംഗാളില്‍ നിന്നുളള ജോണ്‍ ബിര്‍ലയ്ക്ക് 14 ലക്ഷത്തിന്റെയും രാജസ്ഥാനില്‍ നിന്നുളള കൈലാഷ് ചൗധരിക്ക് 24 ലക്ഷത്തിന്റെയും സ്വത്തുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.