റായ്പൂർ: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതായി പരാതി. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേത്വത്തിൽ ഇന്നലെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് അറസ്റ്റിലായത്.
സിസ്റ്റേഴ്‌സ് നടത്തുന്ന ആശുപത്രിയിലേക്ക് നാരായൺപൂരിൽ നിന്ന് ആദ്യമായി ജോലിക്ക് എത്തിയ രണ്ട് യുവതികളെയും കൂടെ ഉണ്ടായിരുന്ന അവരുടെ ബന്ധുവായ യുവാവിനെയും കൂട്ടിക്കൊണ്ടുപോകാൻ എത്തിയ സിസ്റ്റേഴ്‌സാണ് ഇപ്പോൾ ജയിലിൽ ആയിരിക്കുന്നത്.
കന്യാസ്ത്രീകൾ മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുന്നു എന്നാരോപിച്ച് ബജ്‌റംഗദൾ പ്രവർത്തകർ അഞ്ച് പേരെയും റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു.
സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലേക്ക് ജോലിക്ക് എത്തിയതാണെന്ന് അവർ വ്യക്തമാക്കിയെങ്കിലും അതൊന്നും കേൾക്കാൻ ബജ്‌റംഗദൾ പ്രവർത്തകർ തയാറായില്ല. തുടർന്ന് യുവതികളെ ദുർഗിലെ വനിതാ ക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റുകയും ചെയ്തു.
മക്കൾ തങ്ങളുടെ സമ്മതത്തോടെയാണ് സിസ്റ്റേഴ്‌സ് നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോയതെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരോ പ്രതിഷേധക്കാരോ തയാറായില്ല. പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിക്കുന്നു എന്ന വാദം പ്രചരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം.
ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരുന്നതിനിടയിലാണ് ഒടുവിലത്തെ ഈ സംഭവം ഉണ്ടായിരിക്കുന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.