മികച്ച മൂല കഥയ്ക്ക് ഡോ. ലിസി കെ. ഫെര്‍ണാണ്ടസിനും മികച്ച ഛായാഗ്രഹണത്തിന് എസ്. ശരവണനും മികച്ച പശ്ചാത്തല സംഗീതത്തിന് ബിജിലാലിനുമാണ് പുരസ്‌കാരങ്ങള്‍.
കൊച്ചി: സിഎൻ ഗ്ലോബൽ മൂവിസിന് വീണ്ടും അഭിമാനത്തിന്റെ നിമിഷം. 16-ാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരത്തിൽ സിഎൻ ഗ്ലോബൽ മൂവീസ് ആദ്യമായി നിർമിച്ച സ്വർഗം എന്ന കുടുംബ ചിത്രം അവാർഡുകൾ വാരിക്കൂട്ടി.
മികച്ച കഥയ്ക്ക് ഡോ. ലിസി കെ. ഫെർണാണ്ടസും മികച്ച ഛായാഗ്രഹകന് എസ്. ശരവണനും മികച്ച പശ്ചാത്തല സംഗീതത്തിന് ബിജിലാലുമാണ് സ്വർഗം എന്ന ചിത്രത്തിലൂടെ അവാർഡിന് അർഹരായത്. സെപ്റ്റംബറിൽ തിരുവനന്തപുരത്ത് അവാർഡുകൾ വിതരണം ചെയ്യും. നല്ല സന്ദേശത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും സ്വർഗം സ്വന്തമാക്കിയിരുന്നു.
ഗ്രാമീണ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ കുടുംബ ചിത്രത്തില്‍ അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, ജോണി, സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, ഉണ്ണി രാജ തുടങ്ങയവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡോ. ലിസി കെ. ഫെര്‍ണാണ്ടസിന്റേതാണ് കഥ. സംവിധാനം റജീസ് ആന്റണി. 2024 നവംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം മികച്ച കഥ, അഭിനേതാക്കളുടെ പ്രകടനം, ഗാനങ്ങൾ എന്നിവകൊണ്ട് ശ്രദ്ധേയമാണ്.
സമൂഹത്തിന് നല്ല സന്ദേശം നല്‍കുന്ന എന്ന ലക്ഷ്യവുമായി ഡോ. ലിസി കെ. ഫെര്‍ണാണ്ടസിനൊപ്പം 15 പ്രവാസികള്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ആഴ്ചകളോളം വിവിധ രാജ്യങ്ങളിലുള്ള തീയറ്ററുകളില്‍ നിറഞ്ഞോടി. ആമസോണിലും മനോരമ മാക്‌സിലും സണ്‍ നെക്‌സ്റ്റിലും ഇപ്പോഴും സ്വര്‍ഗം സിനിമയുടെ പ്രയാണം തുടരുന്നു.
വര്‍ഗീസ് തോമസ് (യുഎഇ), രഞ്ജിത്ത് ജോണ്‍ (ഓസ്‌ട്രേലിയ), സിബി മാണി കുമാരമംഗലം (ഇറ്റലി), മാത്യു തോമസ് (യുഎഇ), മനോജ് തോമസ് (യുഎഇ), ജോര്‍ജുകുട്ടി പോള്‍ (ഒമാന്‍), ബേബിച്ചന്‍ വര്‍ഗീസ് (ഓസ്‌ട്രേലിയ), റോണി ജോണ്‍ (സൗത്ത് ആഫ്രിക്ക), ഷാജി ജേക്കബ് (നൈജീരിയ), പിന്റോ മാത്യു (നൈജീരിയ), ജോസ് ആന്റണി (യുഎഇ), വിപിന്‍ വര്‍ഗീസ് (യുഎഇ), ജോണ്‍സണ്‍ പുന്നേലിപറമ്പില്‍ (ഓസ്‌ട്രേലിയ), എല്‍സമ്മ എബ്രാഹാം ആണ്ടൂര്‍ (ഇന്ത്യ), ജോബി തോമസ് മറ്റത്തില്‍ (കുവൈറ്റ്) എന്നിവരാണ് സ്വർഗം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
ജെ.സി ഡാനിയേൽ അവാർഡ് ലഭിച്ച മറ്റ് ചിത്രങ്ങൾ
1. മികച്ച ചിത്രം: ഫെമിനിച്ചി ഫാത്തിമ (സംവിധാനം: ഫാസിൽ മുഹമ്മദ്)
2. മികച്ച രണ്ടാമത്തെ ചിത്രം : കിഷ്കിന്ധാകാണ്ഡം (സംവിധാനം: ദിൽജിത്ത് അയ്യത്താൻ)
3. മികച്ച സംവിധായകൻ: ചിദംബരം (ചിത്രം: മഞ്ഞുമ്മൽ ബോയ്‌സ്)
4. മികച്ച നടൻ: ആസിഫ് അലി(ചിത്രങ്ങൾ:കിഷ്കിന്ധാകാണ്ഡം, ലെവൽക്രോസ്)
5. മികച്ച നടി: ചിന്നു ചാന്ദ്‌നി(ചിത്രം: വിശേഷം)
6. മികച്ച രണ്ടാമത്തെ നടൻ: കുമാർ സുനിൽ (ചിത്രം: ഫെമിനിച്ചി ഫാത്തിമ, കോലാഹലം)
7. മികച്ച രണ്ടാമത്തെ നടി: രഹന(ചിത്രം: ഇഴ)
8. മികച്ച ഛായാഗ്രാഹകൻ: എസ്. ശരവണൻ (ചിത്രം: സ്വർഗം)
9. മികച്ച എഡിറ്റർ: കെ. ശ്രീനിവാസ് (ചിത്രം: മഷിപ്പച്ചയും കല്ലുപെൻസിലും)
10. മികച്ച പശ്ചാത്തല സംഗീതം: ബിജിലാൽ (ചിത്രങ്ങൾ: സ്വർഗം, അപ്പുറം)
11. മികച്ച ഗായകൻ: വേടൻ(ചിത്രം: കൊണ്ടൽ, മഞ്ഞുമ്മൽ ബോയ്‌സ്)
12. മികച്ച ഗായികമാർ: 1) വൈക്കം വിജയലക്ഷ്മി (ചിത്രം: 1.5 മീറ്റർ ചുറ്റളവ്, മലയാളി ഫ്രം ഇന്ത്യ)2), ദേവനന്ദാ ഗിരീഷ്(ചിത്രം: സുഖിനോ ഭവന്തു)
13. മികച്ച തിരക്കഥ: ആനന്ദ് മധുസൂദനൻ(ചിത്രം: വിശേഷം)
14. മികച്ച മൂലകഥ: ഡോ. ലിസി കെ. ഫെർണാണ്ടസ് (ചിത്രം: സ്വർഗം)
15. മികച്ച ഗാന രചയിതാവ്: മനു മഞ്ജിത് (ചിത്രം: എ.ആർ.എം.)
16. കലാസംവിധാനം: ഗോകുൽദാസ് (ചിത്രം: എ.ആർ.എം.)
17. വസ്ത്രാലങ്കാരം: നിസാർ റഹ്‌മത്ത് (ചിത്രം: മുറ)
16. മേക്കപ്പ്മാൻ: വിജയ് കേച്ചേരി (ചിത്രം: ഉരുൾ)
17. മികച്ച ബാലചിത്രം: കലാം Std. 5 B (സംവിധാനം: ലിജു മിത്രൻ മാത്യു)
18. മികച്ച ബാല നടൻ: സുജയ് കൃഷ്ണ (ചിത്രം: സ്‌കൂൾ ചലേഹം)
19. മികച്ച ബാല നടി: തൻമയ സോൾ (ചിത്രം: ഇരുനിറം)
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.